ചക്കപ്പഴം പായസം സൂപ്പർ രുചിയിൽ
Mail This Article
×
ചക്കപ്പഴവും ചൗവരിയും ചേർത്തൊരു ടേസ്റ്റി പായസം / പ്രഥമൻ തയാറാക്കാം.
ചേരുവകൾ
- ചക്ക – 30 ചുള
- ചൗവരി /സാഗൊ – 100 ഗ്രാം
- തേങ്ങ (ചിരകിയത്) – 1 എണ്ണം
- ശർക്കര പാനി – 1 കപ്പ് (നല്ല കട്ടിയുള്ളത് )
- ഏലയ്ക്ക – 4 എണ്ണം ചതച്ചത്
- നെയ്യ് – 2 ടേബിൾസ്പൂൺ
- ചക്ക (ചെറുതായി അരിഞ്ഞത് ) – 3 ടീ സ്പൂൺ
- കിസ്മിസ് – 20 എണ്ണം
- തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
- തേങ്ങയുടെ രണ്ടും മൂന്നും പാൽ – 2 കപ്പ് വീതം എടുത്ത് വയ്ക്കണം
- ചൗവരി 1 കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 3 വിസിൽ വരും വരെ വേവിക്കണം.
- ചക്ക ചെറുതായി അരിഞ്ഞു മിക്സിയിൽ ഇട്ട് അടിച്ചു വയ്ക്കണം.
തയാറാക്കുന്ന വിധം
- ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ചക്ക അടിച്ചതും തേങ്ങയുടെ രണ്ടും മൂന്നും പാലും ചേർത്ത് വേവിക്കണം.
- നന്നായി തിളയ്ക്കുമ്പോൾ വേവിച്ച് വച്ച ചൗവരി ചേർക്കുക. ഒന്നു തിളച്ചു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കുക. ഇനി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കണം.
- നന്നായി തിളയ്ക്കുമ്പോൾ ഏലയ്ക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. നന്നായി കുറുകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കുക.
- ഇനി ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ചക്ക ചെറുതായി അരിഞ്ഞതും കിസ്മിസ് വറുത്തതും പായസത്തിൽ ചേർക്കാം.
English Summary : Chakka Pazham Payasam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.