വ്യത്യസ്തമായ ഒരു കുക്കർ സാമ്പാർ, വെറുതെ കോരി കുടിക്കാൻ തോന്നും
വെറുതെ കോരി കുടിക്കാൻ തോന്നും ഈ സാമ്പാർ ഒരു തവണ ഇതുപോലെ ഉണ്ടാക്കിനോക്കൂ. വറുത്തു അരച്ച സാമ്പാർ,സാമ്പാർ പൊടി ചേർക്കാതെ തേങ്ങ വറുത്ത് അരച്ച് പ്രഷർ കുക്കറിൽ തയാറാക്കാം. പാലക്കാട് സ്റ്റൈലിൽ കഷ്ണങ്ങൾ ഒട്ടും ഉടയാതെ ഉണ്ടാക്കാം കുക്കറിൽ ഇതിൽ ഇപ്പോൾ കുറച്ച് കഷ്ണം മാത്രമേ ഉള്ളു പാലക്കാടൻ മത്തൻ

വെറുതെ കോരി കുടിക്കാൻ തോന്നും ഈ സാമ്പാർ ഒരു തവണ ഇതുപോലെ ഉണ്ടാക്കിനോക്കൂ. വറുത്തു അരച്ച സാമ്പാർ, സാമ്പാർ പൊടി ചേർക്കാതെ തേങ്ങ വറുത്ത് അരച്ച് പ്രഷർ കുക്കറിൽ തയാറാക്കാം. പാലക്കാട് സ്റ്റൈലിൽ കഷ്ണങ്ങൾ ഒട്ടും ഉടയാതെ ഉണ്ടാക്കാം.
പാലക്കാടൻ മത്തൻ സാമ്പാർ
വേണ്ട ചേരുവകൾ :
- പരിപ്പ് – അര കപ്പ് (ചെറുത്)
- മത്തങ്ങ – ചെറിയ കഷണം
- സവാള – 1
- തക്കാളി – 1
- ഉരുളക്കിഴങ്ങ് - 1
- മല്ലിയില
- ഉപ്പ്
വറുത്തരയ്ക്കാൻ
- ഉലുവ- ഒന്നേ കാൽ സ്പൂൺ
- കായപ്പൊടി- മുക്കാൽ സ്പൂൺ
- തേങ്ങ - 2 കൈപ്പിടി
- മല്ലിപൊടി- 3 സ്പൂൺ (ചെറുത്)
- മുളകുപൊടി- 1സ്പൂൺ എരിവിന് അനുസരിച്ചു
- മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
- കറിവേപ്പില
വറുത്തിടാൻ
- ഉലുവ - കാൽ സ്പൂണിൽ താഴെ
- വെളിച്ചെണ്ണ- 1-2സ്പൂൺ
- കടുക് - 1 സ്പൂൺ
- മുളക് - 2-3
- കറിവേപ്പില
- പുളി- നാരങ്ങാ വലുപ്പം
തയാറാക്കുന്ന വിധം
- പരിപ്പ് കുക്കറിൽ ഇട്ടു ഒന്നര കപ്പ് വെള്ളം ഒഴിച്ച് 3 വിസിൽ വരെ വേവിക്കുക.
- ശേഷം കഷ്ണങ്ങൾ കഴുകി മുറിച്ച് ചേർത്ത് വേവിക്കുക. ഒരു വിസിൽ കഴിയുമ്പോൾ ഓഫാക്കി പ്രഷർ എടുത്തു മാറ്റുക(കഷ്ണം ഉടയാതെ കിട്ടും )
- വെന്തുകഴിയുമ്പോൾ പുളി പിഴിഞ്ഞ് ഒഴിച്ച് തിളപ്പിക്കുക, മല്ലിയില കൂടെ ചേർത്ത് തിളപ്പിക്കുക
- ഒരു പാനിൽ എണ്ണ ഒഴിച്ച് ഉലുവ ചേർത്ത് ബ്രൗൺ നിറമാവുമ്പോൾ കായപ്പൊടി ചേർത്ത് തേങ്ങ കറിവേപ്പില 8-10 കൊത്തു ചേർത്ത് നന്നായി വറക്കുക. പിന്നെ മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വറക്കുക.
- ചൂട് കുറഞ്ഞശേഷം അരച്ച് ഒഴിച്ച് നന്നായി തിളപ്പിക്കുക.
- ഒരു ഫ്രൈയിങ് പാനിൽ വീണ്ടും എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് മുളകും ഉലുവയും ചേർത്ത് ബ്രൗൺ നിറമാവുമ്പോൾ കറിവേപ്പില ചേർക്കുക. തിളപ്പിച്ച സാമ്പാറിലേക്ക് ഒഴിക്കുക. സാമ്പാർ റെഡി.
English Summary : Pressure Cooker Sambar