പരിപ്പ് കറിയെ ആർക്കാണ് ഇഷ്ടമല്ലാത്തത്
പ്രോട്ടീൻ ധാരളം അടങ്ങിയിട്ടുള്ള പരിപ്പുകറി, ആർക്കും വളരെ എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. പരിപ്പു കറിയ്ക്കൊപ്പം മുട്ടപൊരിച്ചത് അല്ലെങ്കിൽ ഉണക്കമീൻ വറുത്തതും കൂടിയുണ്ടെങ്കിൽ പിന്നെ പറയാനില്ല. ചേരുവകൾ പരിപ്പ് – ഒരു കപ്പ് പച്ചമുളക് – 2 മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ തക്കാളി – 1 സവാള –

പ്രോട്ടീൻ ധാരളം അടങ്ങിയിട്ടുള്ള പരിപ്പുകറി, ആർക്കും വളരെ എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. പരിപ്പു കറിയ്ക്കൊപ്പം മുട്ടപൊരിച്ചത് അല്ലെങ്കിൽ ഉണക്കമീൻ വറുത്തതും കൂടിയുണ്ടെങ്കിൽ പിന്നെ പറയാനില്ല.
ചേരുവകൾ
- പരിപ്പ് – ഒരു കപ്പ്
- പച്ചമുളക് – 2
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- തക്കാളി – 1
- സവാള – 1/2
- ഓയിൽ
- വെള്ളം
- മല്ലിയില – ആവശ്യത്തിന്
- എണ്ണ
- കടുക്
- ഉണക്കമുളക്
തയാറാക്കുന്ന വിധം
- പരിപ്പ് വെള്ളത്തിൽ കുതിർത്ത് രണ്ട് മണിക്കൂർ വച്ചതിന് ശേഷം വെള്ളം കളഞ്ഞ് പ്രഷർ കുക്കറിലേക്ക് ഇടാം.
- മഞ്ഞൾപ്പൊടി, തക്കാളി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ആവശ്യത്തിന് വെള്ളവും ഒരു സ്പൂൺ എണ്ണയും ചേർത്ത് മൂന്ന് വിസിൽ വരെ വേവിച്ച് എടുക്കുക.
- വെന്തശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കാം. മല്ലിയില അരിഞ്ഞതും ഇതിലേക്ക് ചേർക്കാം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉണക്കമുളകും വറുത്ത് പരിപ്പു കറിയിലേക്ക് ചേർക്കാം.
English Summary : Parippu Curry