മസാല പുരട്ടി വറുത്തെടുത്ത നെയ്മീനാണ് ഈ ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നത്. മസാല (മീനിൽ പുരട്ടാൻ) മുളകുപൊടി – 2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – 3/4 സ്പൂൺ ഉപ്പ് – ആവശ്യത്തിന് ചെറുനാരങ്ങാനീര് – 3 ടേബിൾ സ്പൂൺ നെയ്യ് മീൻ (കിംഗ് ഫിഷ്) – 1 കിലോഗ്രാം ചേരുവകൾ എല്ലാം മീനിൽ വെള്ളം ചേർത്ത് പുരട്ടി ഒരു മണിക്കൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസാല പുരട്ടി വറുത്തെടുത്ത നെയ്മീനാണ് ഈ ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നത്.

മസാല (മീനിൽ പുരട്ടാൻ) 

  • മുളകുപൊടി – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 3/4 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ചെറുനാരങ്ങാനീര് – 3 ടേബിൾ സ്പൂൺ
  • നെയ്യ് മീൻ (കിംഗ് ഫിഷ്) – 1 കിലോഗ്രാം 
ADVERTISEMENT

ചേരുവകൾ എല്ലാം മീനിൽ വെള്ളം ചേർത്ത് പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. 

ADVERTISEMENT

  • ബിരിയാണി അരി – 1 1/2 കിലോഗ്രാം 
  • സവാള – 6
  • പച്ചമുളക് – 10
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ 
  • തക്കാളി – 3
  • പുതിന, മല്ലിയില – 1/4 കപ്പ് വീതം
  • ഓയിലും നെയ്യും കൂടി – 1/2 കപ്പ്
  • അണ്ടിപരിപ്പും ഉണക്കമുന്തിരിയും – 25 ഗ്രാം  വീതം 

തയാറാക്കുന്ന വിധം

ADVERTISEMENT

1. ആദ്യം അണ്ടിപരിപ്പും മുന്തിരിയും വറുത്ത് വയ്ക്കണം. പച്ചക്കറികളെല്ലാം അരിഞ്ഞു യഥാക്രമം വഴറ്റിയെടുക്കാം. അതിൽ  രണ്ട് സ്പൂൺ ബിരിയാണി മസാല, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മാറ്റി വയ്ക്കുക. 

2. അരി അരമണിക്കൂർ ഉപ്പ് ചേർത്ത വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. 3/4 വേവിൽ ഉപ്പിട്ട് നാരങ്ങാനീര് 2 സ്പൂൺ ചേർത്ത് ഊറ്റി വയ്ക്കുക. മീൻ വറുത്ത് മാറ്റിവയ്ക്കുക. 

3. ബിരിയാണി പാത്രം ചൂടാക്കി ഒരു സ്പൂൺ എണ്ണ  പുരട്ടി ഒരു ലയർ ചോറുനിരത്തുക. മസാലയിട്ട്, മല്ലിയിലയും പുതീനയിലയും കുറച്ചു വിതറുക. 

മീൻ വറുത്തത് വയ്ക്കുക. വീണ്ടും ചോറിട്ട്, എണ്ണ  തളിച്ച്  ഇതുപോലെ ഒരു ലയർ കൂടി ചെയ്ത് അവസാനം ചോറിട്ട് അല്പം എണ്ണയൊഴിച്ച് മല്ലിയിലയും പുതീനയിലയും മുന്തിരിയും അണ്ടിപ്പരിപ്പും  വിതറാം. ഒരു ദോശക്കല്ലു ചൂടാക്കി ബിരിയാണി പാത്രം അതിന്മേൽ വച്ച് മൂടാം. മുകളിൽ ഒരു പാത്രം വെള്ളം വയ്ക്കുക. 10 മിനിറ്റ് ചെറിയ തീയിൽ വയ്ക്കാം. ചൂടോടെ സാലഡ്, കച്ചംബർ, ചട്ണി എന്നിവ കൂട്ടി കഴിക്കാം.

English Summary : King Fish Biryani Recipe.