രുചിയൂറും കാരറ്റ് ഹൽവ, കൊതിപ്പിക്കും സംശയമില്ല
ചൂടോടുകൂടെയോ അല്ലെങ്കിൽ തണുപ്പിച്ചും കഴിക്കാവുന്ന കാരറ്റ് ഹൽവ. ചേരുവകൾ • നെയ്യ് - 7 ടീസ്പൂൺ • കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - 1 കിലോഗ്രാം • പാൽ - 2 1/2 കപ്പ് • പഞ്ചസാര - 1 കപ്പ് • ഏലക്കപ്പൊടി - 1/2 ടീസ്പൂൺ • ബദാം (അരിഞ്ഞത്) - 1/4 കപ്പ് തയാറാക്കുന്ന വിധം • ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച് 3

ചൂടോടുകൂടെയോ അല്ലെങ്കിൽ തണുപ്പിച്ചും കഴിക്കാവുന്ന കാരറ്റ് ഹൽവ.
ചേരുവകൾ
• നെയ്യ് - 7 ടീസ്പൂൺ
• കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - 1 കിലോഗ്രാം
• പാൽ - 2 1/2 കപ്പ്
• പഞ്ചസാര - 1 കപ്പ്
• ഏലക്കപ്പൊടി - 1/2 ടീസ്പൂൺ
• ബദാം (അരിഞ്ഞത്) - 1/4 കപ്പ്
തയാറാക്കുന്ന വിധം
• ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച് 3 ടീസ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക. ഇതിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കുക. 5 മിനിറ്റിനു ശേഷം കാരറ്റിന്റെ നിറം മാറി തുടങ്ങും.
• ഇതിൽ പാൽ ഒഴിച്ച്, പാൽ കുറച്ച് പറ്റുന്നത് വരെ നന്നായി ഇളക്കി വേവിക്കുക.
• പഞ്ചസാരയും ഏലക്കാപ്പൊടിയും 2 ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം കുറച്ച് വലിയുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക.
• ബദാം അരിഞ്ഞത് ചേർത്ത് യോജിപ്പിക്കുക.
• 2 ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
• ഒരു പാത്രത്തിൽ കുറച്ച് ബദാം അരിഞ്ഞതും മുകളിൽ വിതറി അലങ്കരിക്കുക.
English Summary : Carrot Halwa, Indian Dessert Recipe.