ചെമ്പരത്തി ചക്കപ്പഴം കൊണ്ട് നാവിൽ അലിഞ്ഞു പോകുന്ന ചട്ടി പത്തിരി
ചട്ടി പത്തിരി, നാവിൽ അലിഞ്ഞു പോകുന്ന രുചിയിൽ ചക്കപ്പഴം കൊണ്ട് തയാറാക്കാം. ചേരുവകൾ ചക്കപ്പഴം - 20 എണ്ണം മൈദ – 1 1/2 കപ്പ് പഞ്ചസാര - 4 ടേബിൾസ്പൂൺ ഏലക്ക പൊടി -4 ടീസ്പൂൺ മുട്ട - 5 കോൺഫ്ളോർ -1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ പാൽ - 1/2 കപ്പ് തേങ്ങ തിരുമ്മിയത് - 1 കപ്പ് നെയ്യ് - 3

ചട്ടി പത്തിരി, നാവിൽ അലിഞ്ഞു പോകുന്ന രുചിയിൽ ചക്കപ്പഴം കൊണ്ട് തയാറാക്കാം.
ചേരുവകൾ
- ചക്കപ്പഴം - 20 എണ്ണം
- മൈദ – 1 1/2 കപ്പ്
- പഞ്ചസാര - 4 ടേബിൾസ്പൂൺ
- ഏലക്ക പൊടി -4 ടീസ്പൂൺ
- മുട്ട - 5
- കോൺഫ്ളോർ -1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- പാൽ - 1/2 കപ്പ്
- തേങ്ങ തിരുമ്മിയത് - 1 കപ്പ്
- നെയ്യ് - 3 ടേബിൾസ്പൂൺ
- കശുവണ്ടി, മുന്തിരി - 10 എണ്ണം
ചട്ടിപത്തിരിക്കുള്ള ഫില്ലിങ്
ആദ്യം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ 1ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കശുവണ്ടി, മുന്തിരി വറത്തു അതിലേക്ക് തേങ്ങ, പഞ്ചസാര ഇട്ടു ചൂടാക്കുക, തേങ്ങ ഒരു സൈഡിലേക്ക് മാറ്റിയ ശേഷം 2 മുട്ട, ഏലക്ക പൊടിയും ചേർത്ത് ചിക്കിയെടുക്കുക, അതിലേക്ക് തേങ്ങയും ചെറിതായി അരിഞ്ഞ ചക്കപ്പഴവും ചേർത്ത് യോജിപ്പിക്കുക. 1 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ ഫില്ലിംഗ് റെഡി.
പത്തിരി
- മൈദ, കോൺഫ്ലോർ, മഞ്ഞൾപ്പൊടി, പഞ്ചസാര (2 ടേബിൾസ്പൂൺ), ഏലക്കപ്പൊടി (1 ടീസ്പൂൺ), പാൽ, ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടി കുറച്ചു കലക്കി എടുക്കുക.
- ഒരു ദോശ പാൻ വച്ച് വളരെ കട്ടികുറച്ചു ദോശ ഉണ്ടാക്കുക, ചട്ടി പത്തിരി ഉണ്ടാക്കുന്ന പാത്രത്തിന്റെ വലുപ്പത്തിൽ ദോശ ഉണ്ടാക്കുക. ഒരു സൈഡ് മാത്രം വേവിക്കുക. അങ്ങനെ ഒരു 10 ദോശ വരെ ഉണ്ടാക്കി എടുക്കുക.
മുട്ട ബാറ്റർ
- മുട്ട - 2
- ഏലക്ക പൊടി - 1 ടീസ്പൂൺ
- പാൽ - 2 ടേബിൾസ്പൂൺ എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.
ചട്ടി പത്തിരി ഉണ്ടാക്കുന്ന വിധം
- ആദ്യം ഒരു കട്ടിയുള്ള ദോശ പാൻ അടുപ്പത്തു വയ്ക്കുക, അതിന്റെ മുകളിൽ ചട്ടി പത്തിരി ഉണ്ടാക്കാനുള്ള പാത്രം വെച്ച് അതിൽ നെയ്യ് തടവുക.
- ഓരോ ദോശയും മുട്ട കൂട്ടിൽ മുക്കി പാത്രത്തിൽ വെക്കുക അതിനു മുകളിൽ ഫില്ലിംഗ് ഇടുക, വീണ്ടും ഇതേ രീതിയിൽ എല്ലാം ദോശയും ചെയ്യുക, അവസാനം ബാക്കി വരുന്ന മുട്ട കൂട്ട് ഇതിന്റെ മുകളിൽ ഒഴിച്ചു അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക,5 മിനിറ്റ് കഴിഞ്ഞു ചക്ക ഫില്ലിംഗ് ചട്ടി പാതിരിയുടെ മുകളിൽ കുറച്ചു വിതറുക, അതിനു ശേഷം വീണ്ടും അടച്ചു വെച്ച് 15 മിനിറ്റ് ചെറു തീയിൽ വേവിക്കുക. വെന്ത ശേഷം വേറൊരു പാനിൽ നെയ്യ് തടവി ചട്ടി പത്തിരി തിരിച്ചിട് 30 സെക്കൻഡ് വേവിക്കുക. അതിനു ശേഷം വേറൊരു പത്രത്തിലേക്കു മാറ്റുക.
- ചട്ടി പത്തിരി റെഡി.
English Summary : Chattipathari Recipe.