പാലക്ക് പനീർ രുചി, വീണ്ടും വീണ്ടും ചോദിച്ച് മേടിക്കും
റൊട്ടി, പറോട്ട, നാൻ, ഗീ റൈസ്, ജീര റൈസ്, ചപ്പാത്തി, ബസ്മതി റൈസ് എന്നിവയുടെ കൂടെ രുചികരമായി കഴിക്കാവുന്ന കറി. ചേരുവകൾ : • പാലക് ചീര - 1 പിടി ( ഏകദേശം 200 ഗ്രാം) • ഓയിൽ - 2 ടേബിൾസ്പൂൺ • ബട്ടർ - 1 ടേബിൾസ്പൂൺ • കറുവാപ്പട്ട - 1 എണ്ണം • ജീരകം - 1/2 ടീസ്പൂൺ • സവാള (പൊടിയായി അരിഞ്ഞത് ) - 1 വലുത് •

റൊട്ടി, പറോട്ട, നാൻ, ഗീ റൈസ്, ജീര റൈസ്, ചപ്പാത്തി, ബസ്മതി റൈസ് എന്നിവയുടെ കൂടെ രുചികരമായി കഴിക്കാവുന്ന കറി.
ചേരുവകൾ :
• പാലക് ചീര - 1 പിടി ( ഏകദേശം 200 ഗ്രാം)
• ഓയിൽ - 2 ടേബിൾസ്പൂൺ
• ബട്ടർ - 1 ടേബിൾസ്പൂൺ
• കറുവാപ്പട്ട - 1 എണ്ണം
• ജീരകം - 1/2 ടീസ്പൂൺ
• സവാള (പൊടിയായി അരിഞ്ഞത് ) - 1 വലുത്
• പച്ചമുളക് - 2 - 3 എണ്ണം
• ജിൻജർ ഗാർലിക് പേസ്റ്റ് - 1/2 ടീസ്പൂൺ
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• മുളകുപൊടി - 1/2 ടീസ്പൂൺ
• മല്ലിപ്പൊടി - 1/2 ടീസ്പൂൺ
• ഗരം മസാല - 1/2 ടീസ്പൂൺ
• പനീർ - 250 ഗ്രാം
• ഫ്രഷ് ക്രീം - 3 - 4 ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം :
• ഒരു ഫ്രൈയിങ് പാനിൽ വെള്ളം തിളപ്പിച്ച ശേഷം പാലക് ചീര ചേർത്ത് 2 മിനിറ്റ് വേവിക്കുക. 2 മിനിറ്റിന് ശേഷം ചീര എടുത്ത് ഐസ് വെള്ളത്തിൽ ഇടുക, ശേഷം ചീര നന്നായി മിക്സിയിൽ അരച്ചെടുക്കുക.
• ഒരു പാനിൽ എണ്ണയും ബട്ടറും കൂടി ചൂടാക്കുക. ഇതിലേക്ക് കറുവാപ്പട്ടയും ജീരകവും ചേർത്ത് ഇളക്കി സവാളയും ആവശ്യത്തിന് ഉപ്പും പച്ചമുളകും ജിൻജർ ഗാർലിക് പേസ്റ്റും ചേർത്ത് സവാള ബ്രൗൺ നിറമാകുന്നവരെ വഴറ്റുക.
• ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം അരച്ചുവച്ച ചീരയും ചേർത്ത് കുറച്ച് നേരം ഇളക്കുക. പിന്നീട് പനീറും ക്രീംമും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വളരെ എളുപ്പത്തിൽ രുചികരമായ പാലക് പനീർ തയാർ.
English Summary : Spinach and Cottage Cheese Recipe