റവ പൂരി, മണിക്കൂറുകളോളം ഫ്രഷ് ആയി ഇരിക്കും
എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. പൂരി തയാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ അത് കട്ടിയാവും. എങ്കിൽ റവ ഉണ്ടെങ്കിൽ മണിക്കൂറുകളോളം ഫ്രഷ് ആയി ഇരിക്കുന്ന പൂരി തയാറാക്കാം. ചേരുവകൾ റവ - ഒന്നരക്കപ്പ് പഞ്ചസാര- അര ടീസ്പൂൺ ഉപ്പ് - അര ടീസ്പൂൺ വെള്ളം - ആവശ്യത്തിന് നെയ്യ്/ എണ്ണ - ഒരു ടേബിൾ

എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. പൂരി തയാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ അത് കട്ടിയാവും. എങ്കിൽ റവ ഉണ്ടെങ്കിൽ മണിക്കൂറുകളോളം ഫ്രഷ് ആയി ഇരിക്കുന്ന പൂരി തയാറാക്കാം.
ചേരുവകൾ
- റവ - ഒന്നരക്കപ്പ്
- പഞ്ചസാര- അര ടീസ്പൂൺ
- ഉപ്പ് - അര ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
- നെയ്യ്/ എണ്ണ - ഒരു ടേബിൾ സ്പൂൺ
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- റവ മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
- ഇതിലേക്ക് ഉപ്പ്, പഞ്ചസാര, എണ്ണ അല്ലെങ്കിൽ നെയ്യ് ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.(പഞ്ചസാര ചേർക്കുന്നത് പൂരിക്ക് നല്ല നിറം കിട്ടാൻ ആണ്)
- ഇതിലേക്ക് വെള്ളം അല്പാല്പമായി ഒഴിച്ചു കൊടുത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഏകദേശം റവയുടെ അളവിന്റെ പകുതി വെള്ളം വേണ്ടിവരും. പത്ത് മിനിറ്റോളം കുഴയ്ക്കണം.
- കുഴച്ച മാവ് 15 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക.
- ചെറിയ ഉരുളകളാക്കി മൈദ മാവിലോ, ഗോതമ്പുപൊടിയിലോ മുക്കി പരത്തിയ ശേഷം എണ്ണയിൽ വറുത്ത് കോരുക.
- അല്പംപോലും എണ്ണ കുടിക്കില്ല എന്നതാണ് ഈ പൂരിയുടെ പ്രത്യേകത. മാത്രമല്ല ഏറെ സമയം അതേപോലെ തന്നെ ഇരിക്കും.
English Summary : Semolina Puri, you can prepare the puri which stays fresh for hours.