കുട്ടികളുടെ ഇഷ്ടവിഭവം ബ്രഡ് പിത്സ, ഫ്രൈയിങ് പാനിൽ
വളരെ എളുപ്പത്തിൽ സ്പെഷൽ ബ്രഡ് പിത്സ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: ബ്രഡ് - 8 എണ്ണം സവാള - ഒന്നിന്റെ പകുതി തക്കാളി - ഒന്നിന്റെ പകുതി ഒലിവ്സ് - 2 ടേബിൾ സ്പൂൺ ചിക്കൻ/ബീഫ്/സോസേജ് - 1 ചെറിയ കപ്പ് (കുരുമുളകും ഉപ്പും ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് വേവിച്ചത്) ഒറിഗാനോ - 1 ടേബിൾ

വളരെ എളുപ്പത്തിൽ സ്പെഷൽ ബ്രഡ് പിത്സ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- ബ്രഡ് - 8 എണ്ണം
- സവാള - ഒന്നിന്റെ പകുതി
- തക്കാളി - ഒന്നിന്റെ പകുതി
- ഒലിവ്സ് - 2 ടേബിൾ സ്പൂൺ
- ചിക്കൻ/ബീഫ്/സോസേജ് - 1 ചെറിയ കപ്പ് (കുരുമുളകും ഉപ്പും ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് വേവിച്ചത്)
- ഒറിഗാനോ - 1 ടേബിൾ സ്പൂൺ
- ടൊമാറ്റോ പേസ്റ്റ് - 4 ടേബിൾ സ്പൂൺ
- വറ്റൽ മുളക് ചതച്ചത് - 1 ടീസ്പൂൺ
- മൊസറല്ല ചീസ് - 1 കപ്പ്
തയാറാക്കുന്ന വിധം
- ഒരു ബൗളിൽ ടൊമാറ്റോ പേസ്റ്റിലേക്ക് ഒറിഗാനോയും ചതച്ച വറ്റൽ മുളകും എടുത്ത് യോജിപ്പിക്കുക.
- എല്ലാ ബ്രഡ് കഷ്ണങ്ങളിലും ടൊമാറ്റോയുടെ മിശ്രിതം എടുത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം അതിന്റെ മുകളിലേക്ക് പച്ചക്കറികളും ഒലീവ്‌സും മാംസവും വച്ച് അതിന്റെ മുകളിലായി മൊസെറല്ല ചീസും ചേർത്ത് അതിന്റെ മുകളിൽ ഒറിഗാനോയും ചതച്ചമുളകും ഒന്ന് തൂവി കൊടുത്ത് ഒരു പാൻ ചൂടാക്കി അതിലേക്ക് ഇതു വച്ച് കൊടുത്ത് വളരെ ചെറിയ തീയിൽ 3 മിനിറ്റ് അടച്ചു വേവിച്ചാൽ ബ്രെഡ് പിത്സ റെഡി.
English Summary : Bread pizza without oven.