ഒരു പച്ചമാങ്ങ കൊണ്ടു കുപ്പി നിറയെ ജാം!
ഇത് മാമ്പഴക്കാലമാണല്ലോ...വളരെ എളുപ്പത്തിൽ പ്രിസർവേറ്റിവ്സും, കളറും ചേർക്കാത്ത പച്ചമാങ്ങ ജാം എങ്ങനെ ഉണ്ടാക്കുമെന്നു നോക്കാം. ചേരുവകൾ: പച്ചമാങ്ങ - 1 വലുത് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തത് പഞ്ചസാര - 1 1/4 കപ്പ് അല്ലെങ്കിൽ പുളിക്കനുസരിച്ച് ഏലക്കാ - 1 ചതച്ചത് ഗ്രാമ്പൂ - 1 ചതച്ചത് നാരങ്ങാനീര് - 1/2

ഇത് മാമ്പഴക്കാലമാണല്ലോ...വളരെ എളുപ്പത്തിൽ പ്രിസർവേറ്റിവ്സും, കളറും ചേർക്കാത്ത പച്ചമാങ്ങ ജാം എങ്ങനെ ഉണ്ടാക്കുമെന്നു നോക്കാം.
ചേരുവകൾ:
- പച്ചമാങ്ങ - 1 വലുത് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തത്
- പഞ്ചസാര - 1 1/4 കപ്പ് അല്ലെങ്കിൽ പുളിക്കനുസരിച്ച്
- ഏലക്കാ - 1 ചതച്ചത്
- ഗ്രാമ്പൂ - 1 ചതച്ചത്
- നാരങ്ങാനീര് - 1/2 ടീസ്പൂൺ
- വെള്ളം - 1 കപ്പ്
- ഉപ്പ് - 1 നുള്ള്
തയാറാക്കുന്ന വിധം
- ഗ്രേറ്റ് ചെയ്തെടുത്ത മാങ്ങയും 1 കപ്പ് വെള്ളവും പാനിലേക്കൊഴിച്ച് അടച്ചു വച്ച് 10 മിനിറ്റ് ചെറു തീയിൽ വേവിച്ചെടുക്കുക.
- 10 മിനിറ്റിന് ശേഷം മാങ്ങ ചെറുതായൊന്നു ചട്ടുകം കൊണ്ട് ഉടച്ചു കൊടുക്കുക.
- അതിനുശേഷം 1 1/4 കപ്പ് പഞ്ചസാരയും 1 ഏലക്ക ചതച്ചതും 1 ഗ്രാമ്പൂ ചതച്ചതും ചേർത്തു തുടർച്ചയായി ഇളക്കി കുറുക്കിയെടുക്കുക. അതിൽ നിന്നൊരു തുള്ളിയെടുത്ത് പ്ലേറ്റിൽ ഇറ്റിച്ച് നോക്കുമ്പോൾ ഒലിച്ചു പോകാത്ത പരുവമാകുമ്പോൾ 1/2 ടീസ്പൂൺ ചെറുനാരങ്ങാ നീരൊഴിച്ച് ഇളക്കി അടുപ്പ് ഓഫാക്കി തണുക്കാനായി മാറ്റി വയ്ക്കുക.
- തണുത്ത ശേഷം കഴുകി വൃത്തിയാക്കി വെള്ളമൊട്ടും ഇല്ലാത്ത കുപ്പിയിലാക്കി രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
English Summary : Raw Mango Jam Recipe.