അരിയും ഉഴുന്നും ചേർക്കാതെ, മാവ് പുളിക്കാൻ വയ്ക്കാതെ അരമണിക്കൂറിനുള്ളിൽ തയാറാക്കി എടുക്കാൻ കഴിയുന്ന വിഭവമാണ് അവൽ ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഈ ഇഡലി കഴിക്കാൻ നല്ല രുചിയാണ്. ചേരുവകൾ അവൽ- ഒരു കപ്പ് റവ- ഒരു കപ്പ് തൈര്- ഒരു കപ്പ് വെള്ളം- രണ്ടര കപ്പ് ഫ്രൂട്ട് സാൾട്ട്- ഒരു ടീസ്പൂൺ ( ബേക്കിംഗ് സോഡ -അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിയും ഉഴുന്നും ചേർക്കാതെ, മാവ് പുളിക്കാൻ വയ്ക്കാതെ അരമണിക്കൂറിനുള്ളിൽ തയാറാക്കി എടുക്കാൻ കഴിയുന്ന  വിഭവമാണ് അവൽ ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഈ ഇഡലി കഴിക്കാൻ നല്ല രുചിയാണ്.

ചേരുവകൾ

  • അവൽ- ഒരു കപ്പ്
  • റവ- ഒരു കപ്പ്
  • തൈര്- ഒരു കപ്പ്
  • വെള്ളം- രണ്ടര കപ്പ് 
  • ഫ്രൂട്ട് സാൾട്ട്- ഒരു ടീസ്പൂൺ ( ബേക്കിംഗ് സോഡ -അര ടീസ്പൂൺ)
  • ഉപ്പ് -ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • അവൽ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക (വെള്ളയോ ,ചുവപ്പോ ഏതു അവൽ വേണമെങ്കിലും ഉപയോഗിക്കാം. ചുവന്ന അവലാണെങ്കിൽ ഗുണങ്ങൾ കൂടും)
  • പൊടിച്ച അവലിലേക്ക് റവ കൂടിയിട്ട് ഒന്നുകൂടി പൊടിച്ചെടുക്കുക.
  • ഇത് ഒരു  പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് തൈരും ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
  • ഈ മാവ് അടച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റുകൊണ്ട് അവലിലേക്ക് വെള്ളം നന്നായി പിടിച്ച് കട്ടിയായി വരും.
  • ഇതിലേക്ക് വീണ്ടും അൽപാൽപമായി വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ഇഡ്ഡലി മാവിനേക്കാൾ കട്ടിയിൽ വേണം യോജിപ്പിച്ച് എടുക്കാൻ. (ഏകദേശം  അരക്കപ്പ് മുതൽ ഒരു കപ്പ് വെള്ളം വരെ വേണ്ടിവരും)
  • മാവ് തയാറാക്കിയ ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഫ്രൂട്ട് സാൾട്ട് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഫ്രൂട്ട് സാൾട്ട് ഇല്ലെങ്കിൽ പകരം ബേക്കിങ് സോഡ ചേർത്താലും മതി
  • മയം പുരട്ടിയ ഇഡ്ഡലിത്തട്ടിൽ മാവൊഴിച്ച് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക
  • രുചികരമായ അവൽ ഇഡലി തയാർ.
ADVERTISEMENT

English Summary : Aval Idli is a dish that can be prepared during this lock down.  No rice and urad dal is required to prepare it.