ഞൊടിയിടയിൽ ആർക്കും തയാറാക്കാം ഈ മുരിങ്ങയില മുട്ടതോരൻ. പോഷക ഗുണങ്ങൾ ധാരാളം. ചേരുവകൾ മുരിങ്ങയില - 1 ½ കപ്പ് മുട്ട - 2 എണ്ണം നാളികേരം ചിരകിയത് - 4 ടേബിൾസ്പൂൺ ചതച്ച മുളക് - 1 ടീസ്പൂൺ കടുക് - ½ ടീസ്പൂൺ വെളുത്തുള്ളി - 3 അല്ലി ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം ഒരു ബൗളിലേക്കു മുരിങ്ങയില ,നാളികേരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞൊടിയിടയിൽ ആർക്കും തയാറാക്കാം ഈ മുരിങ്ങയില മുട്ടതോരൻ. പോഷക ഗുണങ്ങൾ ധാരാളം.

ചേരുവകൾ 

  • മുരിങ്ങയില  - 1 ½ കപ്പ് 
  • മുട്ട - 2 എണ്ണം 
  • നാളികേരം ചിരകിയത് - 4 ടേബിൾസ്പൂൺ 
  • ചതച്ച മുളക് - 1 ടീസ്പൂൺ 
  • കടുക് - ½ ടീസ്പൂൺ 
  • വെളുത്തുള്ളി - 3 അല്ലി 
  • ഉപ്പ് 
  • വെളിച്ചെണ്ണ 
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

ഒരു ബൗളിലേക്കു മുരിങ്ങയില ,നാളികേരം ചിരകിയത് ,ചതച്ച മുളക് ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക്  കടുക് ഇട്ട് പൊട്ടിക്കുക .ശേഷം വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇനി മുരിങ്ങയില ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് മൂടി വച്ച് വേവിക്കുക. മൂടി മാറ്റിയ ശേഷം മുരിങ്ങയില പാനിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കുക .ഇതേ പാനിലേക്കു മുട്ട ചേർത്തുകൊടുക്കുക .മുട്ടയ്ക്ക് വേണ്ട ഉപ്പും ചേർത്തുകൊടുക്കാം. മുട്ട നന്നായി ഇളക്കിയ ശേഷം മുരിങ്ങയിലയുമായി യോജിപ്പിക്കുക. മുട്ടയും മുരിങ്ങയിലയും യോജിച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം .നല്ല ടേസ്റ്റി മുരിങ്ങയില മുട്ട തോരൻ ചൂടോടെ വിളമ്പാം.

English Summary : Drumstick leaves and egg stir fry Malayalam Recipe.