കപ്പ പുട്ടും ബീഫ് റോസ്റ്റും, രസികൻ രുചിയിൽ

സൂപ്പർ രുചിയിൽ കപ്പ പുട്ടും ബീഫ് റോസ്റ്റും നാടൻ രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ A. കപ്പപ്പുട്ടിനായി: കപ്പ – 750 ഗ്രാം മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ചിരകിയ തേങ്ങ – 1 കപ്പ് B. ബീഫ് വരട്ടി എടുക്കാൻ ബീഫ് – 750 ഗ്രാം ഉപ്പ് – ആവശ്യത്തിന് മഞ്ഞൾപ്പൊടി – 1/2

സൂപ്പർ രുചിയിൽ കപ്പ പുട്ടും ബീഫ് റോസ്റ്റും നാടൻ രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
A. കപ്പപ്പുട്ടിനായി:
- കപ്പ – 750 ഗ്രാം
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ചിരകിയ തേങ്ങ – 1 കപ്പ്
B. ബീഫ് വരട്ടി എടുക്കാൻ
- ബീഫ് – 750 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- വെള്ളം – ആവശ്യാനുസരണം
- വെളിച്ചെണ്ണ – 3 ടീസ്പൂൺ
- സവാള – 2 (വലുതായി മുറിച്ചത്
- തക്കാളി – 1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 1/2 ടീസ്പൂൺ
- പച്ചമുളക് – 2-3
- ചെറിയുള്ളി – 15-20 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- കറിവേപ്പില
- ഉണങ്ങിയ ചുവന്ന മുളക് – 3-4
- തേങ്ങാപ്പാൽ – 1/2 കപ്പ്
തയാറാക്കുന്ന വിധം:
കപ്പ പുട്ടിന്
1. 750 ഗ്രാം കപ്പ എടുക്കുക, കപ്പ തൊലി കളഞ്ഞ് ചിരകി എടുക്കുക.
2. എന്നിട്ട് 2-3 തവണ വെള്ളത്തിൽ കഴുകുക, അവസാനം മഞ്ഞൾപ്പൊടി ചേർത്ത് കഴുകുക, കൈ ഉപയോഗിച്ച് വെള്ളം പിഴിഞ്ഞെടുക്കുക.
3. വെള്ളം കളഞ്ഞ കപ്പ ഒരു പാത്രത്തിലേക്ക് മാറ്റുക, ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. (വെള്ളം ചേർക്കേണ്ട ആവശ്യമില്ല)
4. ഇതിനിടയിൽ പുട്ടുകുടത്തിൽ വെള്ളം തിളപ്പിക്കുക.
5. അതിനുശേഷം പുട്ടു കുറ്റി എടുക്കുക, അര ഇഞ്ച് ചിരകിയ തേങ്ങ താഴെ ചേർക്കുക.
6. തയാറാക്കിയ കപ്പ രണ്ട് പിടി അടുത്ത ലെയറായി ഇടുക.
7. പുട്ടുകുറ്റിയുടെ മുകളിൽ എത്തുന്നതുവരെ ചിരകിയ തേങ്ങ, കപ്പ എന്നിവ ഉപയോഗിച്ച് ലേയറിങ് തുടരുക.
8. നിറച്ച പുട്ടുകുറ്റി പുട്ടു കുടത്തിന്റെ മുകളിൽ വയ്ക്കുക. തുടർന്ന് പുട്ടുകുറ്റി മൂടുക.
9. ആവിയിൽ കപ്പ് പുട്ട് വേവിച്ച് എടുക്കാം.
10. വെന്ത ശേഷം പുട്ട് പ്ലേറ്റിലേക്ക് മാറ്റുക.
B. ബീഫ് വരട്ടിനായി:
1. ഒരു പ്രഷർ കുക്കറിൽ ബീഫ്, ഉപ്പ്, മഞ്ഞൾപ്പൊടി, വെള്ളം എന്നിവ ചേർത്തു 70 % വേവുന്നതുവരെ പ്രഷർ കുക്ക് ചെയ്യുക.
2. ഇടത്തരം തീയിൽ ഒരു കടായി വയ്ക്കുക. വെളിച്ചെണ്ണ, ഉള്ളി, തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ചെറിയുള്ളി, ഉപ്പ് എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക.
3. വേവിച്ച ബീഫ് വെള്ളത്തോട് കൂടി , മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, കറിവേപ്പില, ഉണങ്ങിയ ചുവന്ന മുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
4. 10 മിനിറ്റ് മൂടി അടയ്ക്കുക.
5. 10 മിനിറ്റിനു ശേഷം തേങ്ങാപ്പാൽ ചേർത്ത് കട്ടിയാകുന്നതുവരെ നന്നായി ഇളക്കുക.
English Summary : Kerala style Beef Roast and Tapioca Steam Cake.