മീന്‍ ഉലര്‍ത്ത്, ചിക്കൻ ഫ്രൈയുടെ അതേ രുചിയിൽ
മീന്‍ കഴിക്കാത്തവരും കഴിച്ചുപോകും. ചൂട് ചോറിനൊപ്പം ഇത് മാത്രം മതി മീനിൽ പുരട്ടാൻ ആവശ്യമായ ചേരുവകള്‍ 1. ദശക്കട്ടിയുള്ള മീന്‍ – 500 ഗ്രാം 2. മഞ്ഞൾപ്പൊടി - 1 ടീസ്പൂണ്‍ 3. കാശ്മീരിമുളകുപൊടി - 1 ടേബിൾസ്പൂൺ 4. കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍ 5. ഉപ്പ് – പാകത്തിന് 6. നാരങ്ങാ നീര് - 1 ടീസ്പൂൺ വഴറ്റാൻ

മീന്‍ കഴിക്കാത്തവരും കഴിച്ചുപോകും. ചൂട് ചോറിനൊപ്പം ഇത് മാത്രം മതി
മീനിൽ പുരട്ടാൻ ആവശ്യമായ ചേരുവകള്‍
1. ദശക്കട്ടിയുള്ള മീന്‍ – 500 ഗ്രാം
2. മഞ്ഞൾപ്പൊടി - 1 ടീസ്പൂണ്‍
3. കാശ്മീരിമുളകുപൊടി - 1 ടേബിൾസ്പൂൺ
4. കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
5. ഉപ്പ് – പാകത്തിന്
6. നാരങ്ങാ നീര് - 1 ടീസ്പൂൺ
വഴറ്റാൻ ആവശ്യമായ ചേരുവകള്‍
1. വെളിച്ചെണ്ണ - 1/4 കപ്പ്
2. ചെറിയ ഉള്ളി അരിഞ്ഞത് – 2 കപ്പ്
3. പച്ചമുളക് – 5
4. ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
5. വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
6. കറിവേപ്പില – 2 തണ്ട്
7. ഉണക്കമുളക് - 3 എണ്ണം
8. ഉപ്പ് – പാകത്തിന്
9. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂണ്‍
10. മല്ലിപ്പൊടി – 1 ടീസ്പൂണ്‍
11. കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
12. ചതച്ച മുളകുപൊടി - 1 ടേബിൾസ്പൂൺ
13. തക്കാളി നീളത്തിൽ അരിഞ്ഞത് - 1
14. നാരങ്ങാ നീര് - 1 ടീസ്പൂൺ
പാകം ചെയ്യേണ്ട വിധം
1. മീനിൽ പുരട്ടാൻ ആവശ്യമായ ചേരുവകൾ എല്ലാം ചേർത്ത് ഒരു മണിക്കൂർ മീനിൽ പുരട്ടി വയ്ക്കുക.
2. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നേരത്തെ പുരട്ടി വച്ച മീൻ ചെറുതായി വറുത്തെടുക്കുക.
3. ഇതേ എണ്ണയിൽ തന്നെ ബാക്കി ചേരുവകൾ ഓരോന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ചതച്ച മുളകുപൊടി എന്നിവ കൂടി ചേർത്ത് വഴറ്റി , തക്കാളി അരിഞ്ഞതും കൂടി ഇട്ട് വഴറ്റുക . ശേഷം നേരത്തെ വറത്ത് വച്ച മീനും നാരങ്ങാനീരും കൂടി ചേർത്ത് പൊടിഞ്ഞു പോകാതെ ഇളക്കിയെടുക്കുക. ചൂടോടെ വിളമ്പാം മീൻ ഉലര്‍ത്ത്.
English Summary : Kerala Style Fish Roast.