കറുമുറാ കഴിക്കാം തലശ്ശേരി സ്പെഷൽ ചെമ്മീൻ പത്തിരി
എത്ര നേരം ഇരുന്നാലും ഫ്രഷ്‌നെസ് പോകാതെ കറുമുറാ കഴിക്കാം തലശ്ശേരി സ്പെഷൽ ചെമ്മീൻ പത്തിരി. ചേരുവകൾ 1. ചെമ്മീൻ - ഒരു കിലോ 2. കാശ്മീരി മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ 3. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 4. ചെമ്മീൻ വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ - 1/2കപ്പ് 5. കറിവേപ്പില - 1 തണ്ട് 6. ഉപ്പ് -

എത്ര നേരം ഇരുന്നാലും ഫ്രഷ്‌നെസ് പോകാതെ കറുമുറാ കഴിക്കാം തലശ്ശേരി സ്പെഷൽ ചെമ്മീൻ പത്തിരി.
ചേരുവകൾ
1. ചെമ്മീൻ - ഒരു കിലോ
2. കാശ്മീരി മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
4. ചെമ്മീൻ വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ - 1/2കപ്പ്
5. കറിവേപ്പില - 1 തണ്ട്
6. ഉപ്പ് - ആവശ്യത്തിന്
വഴറ്റാൻ ആവശ്യമായ ചേരുവകൾ
1. ചെമ്മീൻ വറുത്ത എണ്ണ - 3 ടേബിൾസ്പൂൺ
2. സവാള - 2 വലുത്
3. ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
5. കറിവേപ്പില - ഒരു തണ്ട്
6. ഉപ്പ് - ആവശ്യത്തിന്
7.പച്ച മുളക് - 2 എണ്ണം
8.കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
10. ഗരം മസാല - 1/2 ടീസ്പൂൺ
11. കുരുമുളക് പൊടി - 1/2ടീസ്പൂൺ
12. പെരുംജീരകം വറത്തു പൊടിച്ചത് - 1 ടീസ്പൂൺ
13. മല്ലിയില- 1/2 കപ്പ്
പത്തിരിക്കു വേണ്ട ചേരുവകൾ
1. മൈദാ - കപ്പ്
2. വെജിറ്റബിൾ ഓയിൽ - 1 ടേബിൾസ്പൂൺ
3. ഉപ്പ് - ആവശ്യത്തിന്
4. വെള്ളം - കുഴക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ചെമ്മീനിൽ ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും
ആവശ്യത്തിന് ഉപ്പും ചേർത്ത് അര മണിക്കൂർ പുരട്ടി വയ്ക്കുക ശേഷം സ്വല്പം കറിവേപ്പില ഇട്ട് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
2. മറ്റൊരു പാത്രത്തിൽ ചെമ്മീൻ വറുത്ത എണ്ണ അരിച്ചൊഴിക്കുക. വഴറ്റാൻ ആവശ്യമായ ചേരുവകൾ ചേർത്ത് വഴറ്റി മല്ലിയിലയും കൂടി ചേർത്ത് വാങ്ങുക .
3. മൈദാ , ഉപ്പ് , വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് പുട്ടിനു നനയ്ക്കുന്ന പോലെ കുഴക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മയത്തിൽ കുഴയ്ക്കുക . ഓരോ ചെറിയ ഉരുളകളാക്കി പത്തിരി പരത്തി എടുത്തു ചെമ്മീൻ മിശ്രിതം വെച്ച് സീൽ ചെയ്തു ചൂടായ എണ്ണയിൽ വറത്തു കോരുക . ചൂടോടെ വിളമ്പാം .
English Summary : Prawns Pathiri, Malayalam Recipe.