‘വെള്ളത്തിൽ പൊരിച്ച ചിക്കൻ; എണ്ണ ഒട്ടും വേണ്ട’; വിഡിയോ
ചിക്കൻ ഉപയോഗിച്ച് നാവിൽ വെള്ളമൂറുന്ന പുതുമയാർന്ന നിരവധി വിഭവങ്ങൾ തയാറാക്കാം. അടുത്ത കാലത്ത് ബക്കറ്റ് ചിക്കൻ വൻ തരംഗമായിരുന്നു. ഇപ്പോൾ എണ്ണ ഒട്ടും ചേർക്കാതെ വെള്ളത്തിൽ പൊരിച്ച കോഴിയാണ് ആരോഗ്യ പ്രിയരുടെ ഇഷ്ടവിഭവം. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്തതിനാൽ ആരോഗ്യത്തിനും നല്ലതാണെന്നു വിഡിയോയിൽ

ചിക്കൻ ഉപയോഗിച്ച് നാവിൽ വെള്ളമൂറുന്ന പുതുമയാർന്ന നിരവധി വിഭവങ്ങൾ തയാറാക്കാം. അടുത്ത കാലത്ത് ബക്കറ്റ് ചിക്കൻ വൻ തരംഗമായിരുന്നു. ഇപ്പോൾ എണ്ണ ഒട്ടും ചേർക്കാതെ വെള്ളത്തിൽ പൊരിച്ച കോഴിയാണ് ആരോഗ്യ പ്രിയരുടെ ഇഷ്ടവിഭവം. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്തതിനാൽ ആരോഗ്യത്തിനും നല്ലതാണെന്നു വിഡിയോയിൽ അവകാശപ്പെടുന്നു. എന്തായാലും ഇതിന്റെ മസാലക്കൂട്ടിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചേരുവകൾ
- നാടൻ കോഴി (ലഗോൺ) – 1
- വറ്റല്‍മുളക്
- മല്ലി
- പെരുംജീരകം
- ജീരകം
- കുരുമുളക്
- ഏലക്ക (ഇതെല്ലാം ഫ്രൈയിങ് പാനിൽ ചൂടാക്കി മിക്സിയിൽ പൊടിച്ച് എടുക്കാം)
- വെളുത്തുള്ളി (തൊലിയോടു കൂടിയത്) – 11 അല്ലി
- പച്ചമുളക് – 6
- ചെറിയുള്ളി – 7
- മഞ്ഞള്‍പ്പൊടി
- ഉപ്പ്
- കറിവേപ്പില
- നാരങ്ങാനീര്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ വറുത്തെടുത്ത മസാല പൊടിച്ച കൂട്ടിലേക്ക് ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്നും കൂടെ അടിച്ച് എടുക്കുക.
വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ മസാല ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം. അര മുറി നാരങ്ങാ നീരും ചേർത്ത് യോജിപ്പിച്ച് പത്ത് മിനിറ്റി വയ്ക്കണം.
ഒരു കടായിയിൽ കുറച്ച് വെള്ളം തിളച്ച് വരുമ്പോൾ കറിവേപ്പിലയും അരമുറി നാരങ്ങാ നീരും ചേർക്കുക. ഇതിലേക്ക് മസാലപുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. വെള്ളം പൂർണ്ണമായും വറ്റുന്നതു വരെ ഫ്രൈ ചെയ്തെടുക്കാം. നാരങ്ങാ നീര് ചേർത്ത് വാങ്ങാം.
English Summary : Oil Free Chicken Fry Malayalam Recipe.