ചപ്പാത്തിക്ക് ഒപ്പം ദം ആലൂ, ഉരുളക്കിഴങ്ങിന് ഇത്ര രുചിയോ
ചപ്പാത്തിക്കൊപ്പം നോൺ വെജ് കറികളെ തോൽപ്പിക്കും രുചിയിൽ ഒരു ഉരുളക്കിഴങ്ങ് മസാല. ചേരുവകൾ ചെറിയ ഉരുളക്കിഴങ്ങ് - 1 കിലോഗ്രാം തൈര് – 1 കപ്പ് ചുവന്ന മുളക് – 8 ചുക്ക് പൊടി – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് കായം പൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ പെരും ജീരകപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 1

ചപ്പാത്തിക്കൊപ്പം നോൺ വെജ് കറികളെ തോൽപ്പിക്കും രുചിയിൽ ഒരു ഉരുളക്കിഴങ്ങ് മസാല.
ചേരുവകൾ
- ചെറിയ ഉരുളക്കിഴങ്ങ് - 1 കിലോഗ്രാം
- തൈര് – 1 കപ്പ്
- ചുവന്ന മുളക് – 8
- ചുക്ക് പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കായം പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- പെരും ജീരകപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കസൂരിമേത്തി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ചെറിയ ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.
- ഒരു പാത്രത്തിൽ തൈര് ഒഴിച്ച് അതിൽ മുളക് ചൂടുവെള്ളത്തിൽ കുതിർത്തിനു ശേഷം നന്നായി അരച്ചെടുതത് ചേർക്കുക. ചുക്കുപൊടിയും ഉപ്പും ചേർത്ത് ഇളക്കി വയ്ക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് പൊടികൾ ചേർക്കുക. കുറച്ചു വെള്ളം ഒഴിക്കുക.
- തൈരിന്റെ കൂട്ട് ചേർക്കുക. എണ്ണ തെളിഞ്ഞാൽ ഉരുളക്കിഴങ്ങ് ചേർക്കുക, കസൂരിമേത്തി ചേർത്തു അഞ്ചു മിനിറ്റ് അടച്ചു വച്ചതിനു ശേഷം മല്ലിയില ഇട്ടു വാങ്ങാം.
English Summary : Chappathi side dish Dum Aloo