ഒട്ടും കുഴഞ്ഞു പോകാത്ത വെർമിസെല്ലി ഉപ്പുമാവ്
കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് സേമിയ കൊണ്ടുള്ള വിഭവങ്ങൾ. ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ സേമിയ ഉപ്പുമാവ് ഈസി ആയി തയാറാക്കാം. ചേരുവകൾ സേമിയ - ഒരു കപ്പ് തിളച്ച വെള്ളം - ഒന്നര കപ്പ് ഉപ്പ് - ആവശ്യത്തിന് ചെറിയ ഉള്ളി - അര കപ്പ് ഇഞ്ചി - ഒരു ടേബിൾ സ്പൂൺ പച്ചമുളക് - മൂന്നെണ്ണം കറിവേപ്പില -

കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് സേമിയ കൊണ്ടുള്ള വിഭവങ്ങൾ. ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ സേമിയ ഉപ്പുമാവ് ഈസി ആയി തയാറാക്കാം.
ചേരുവകൾ
- സേമിയ - ഒരു കപ്പ്
- തിളച്ച വെള്ളം - ഒന്നര കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- ചെറിയ ഉള്ളി - അര കപ്പ്
- ഇഞ്ചി - ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് - മൂന്നെണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- കാരറ്റ്-1
- തേങ്ങ ചിരകിയത് - അര കപ്പ്
- കടുക് - ഒരു ടീസ്പൂൺ
- ഉഴുന്നുപരിപ്പ് - ഒരു ടേബിൾസ്പൂൺ
- പൊട്ടുകടല - ഒരു ടേബിൾസ്പൂൺ
- അണ്ടി പരിപ്പ് - രണ്ടു ടേബിൾസ്പൂൺ
- ഉണക്കമുന്തിരി - രണ്ട് ടേബിൾസ്ൺ
- കപ്പലണ്ടി - രണ്ട് ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - 1+1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ സേമിയ ഇട്ട് എണ്ണയില്ലാതെ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
- ഉള്ളി, ഇഞ്ചി, പച്ചമുളക്, കാരറ്റ് ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക(ബീൻസ്, ചീര ഇവയിലേതെങ്കിലും ചേർത്താൽ ഉപ്പുമാവിന് പോഷകഗുണങ്ങൾ കൂടും)
- ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ വഴറ്റുക. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ കാരറ്റ് ചേർത്ത് കൊടുക്കുക.
- കാരറ്റ് നിറം മാറി തുടങ്ങുമ്പോൾ വറുത്തു വച്ചിരിക്കുന്ന സേമിയ ചേർത്ത് യോജിപ്പിക്കുക.
- ഇതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളവും തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
- മറ്റൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഇവ വറുത്തു കോരുക.
- ഇതേ എണ്ണയിലേക്ക് കടുക്, ഉഴുന്നുപരിപ്പ് ,പൊട്ടുകടല ഇവ ചേർത്തു കൊടുക്കുക.
- കടുക് പൊട്ടി തുടങ്ങുമ്പോൾ ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക.
- വേവിച്ചുവച്ചിരിക്കുന്ന സേമിയ ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.
- രുചികരമായ സേമിയ ഉപ്പുമാവ് തയാർ.
English Summary : Vermicelli upma, Super Breakfast Recipe.