മുട്ട റോസ്റ്റ് ഉണ്ടാക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് ഉള്ളി അരിഞ്ഞ് എടുക്കുന്നതാണ്. ഉള്ളി അരിയാതെ തന്നെ ഈസിയായി രുചികരമായ മുട്ട റോസ്റ്റ് തയാറാക്കാം. ചേരുവകൾ മുട്ട പുഴുങ്ങിയത് - 4 സവാള - 4 വലുത് തക്കാളി - ഒന്ന് വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - അര ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ട റോസ്റ്റ് ഉണ്ടാക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് ഉള്ളി അരിഞ്ഞ് എടുക്കുന്നതാണ്. ഉള്ളി അരിയാതെ തന്നെ  ഈസിയായി രുചികരമായ മുട്ട റോസ്റ്റ് തയാറാക്കാം.

ചേരുവകൾ

  • മുട്ട പുഴുങ്ങിയത് - 4
  • സവാള - 4 വലുത്
  • തക്കാളി - ഒന്ന്
  • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
  • മസാലപ്പൊടി - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന്
  • പച്ചമുളക് - നാലെണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

  • സവാള വലിയ കഷണങ്ങളാക്കി മിക്സിയുടെ ചെറിയ ജാറിൽ ചതച്ച് എടുക്കുക. പൾസ് ബട്ടൺ മൂന്നോ നാലോ തവണ അമർത്തിയാൽ മതി സവാള നന്നായി ചതഞ്ഞു കിട്ടും. സവാളയ്ക്ക് പകരം ചെറിയ ഉള്ളി ചേർത്താൽ രുചി കൂടും.
  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചതച്ചെടുത്ത സവാളയും ചെറുതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.
  • സവാളയും തക്കാളിയും നന്നായി വെന്ത് വെള്ളം വറ്റി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മസാലപ്പൊടികൾ ചേർക്കുക.
  • പൊടികളുടെ പച്ചമണം മാറിയശേഷം കാൽകപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഇതിലേക്ക് പുഴുങ്ങി വച്ച മുട്ട, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വരട്ടി എടുക്കുക.
  • തീ ഓഫ് ചെയ്യുന്നതിന് മുൻപായി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുത്താൽ രുചി കൂടും.

English Summary : Easy Egg Roast Recipe.