മാംഗോ കുൽഫി പുഡ്ഡിങ്, അസാധ്യ രുചിയിൽ
മധുരം കിനിയുന്ന മാമ്പഴ പുഡ്ഡിങ് രുചി വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ചേരുവകൾ 1. നല്ല പഴുത്ത മാങ്ങാ - ഒന്ന് വലുത് 2. പാൽ - 1/2 കപ്പ് 3. ഫ്രഷ് ക്രീം/ ഹെവി ക്രീം - 1/4 കപ്പ് 4. കണ്ടൻസ്ഡ് മിൽക്ക് - 2-3 ടേബിൾസ്പൂൺ 5.സാഫ്രോൺ - 4 6. ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ 7. കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 8. ബദാം -

മധുരം കിനിയുന്ന മാമ്പഴ പുഡ്ഡിങ് രുചി വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
1. നല്ല പഴുത്ത മാങ്ങാ - ഒന്ന് വലുത്
2. പാൽ - 1/2 കപ്പ്
3. ഫ്രഷ് ക്രീം/ ഹെവി ക്രീം - 1/4 കപ്പ്
4. കണ്ടൻസ്ഡ് മിൽക്ക് - 2-3 ടേബിൾസ്പൂൺ
5.സാഫ്രോൺ - 4
6. ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
7. കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
8. ബദാം - ചതച്ചത് 1 ടീസ്പൂൺ
9. പിസ്താ - അലങ്കരിക്കാൻ
10. മാങ്ങാ എസൻസ് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
- മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക ( വെള്ളം ചേർക്കരുത് ).
- ഒരു സോസ് പാൻ അടുപ്പിൽ വച്ച് രണ്ട് മുതൽ ആറു വരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് കോൺഫ്ലോർ ഒരൽപ്പം പാലിൽ യോജിപ്പിച്ച് ചേർക്കുക. മാമ്പഴത്തിന്റെ പ്യൂരിയും ചേർത്ത് നന്നായി കട്ടയില്ലാതെ ഇളക്കി എടുക്കുക. ബദാമും മാമ്പഴ എസൻസും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു 2-3 മിനിറ്റ് വേവിച്ച് നന്നായി കുറുകി വന്നാൽ പുഡ്ഡിങ് ട്രേയിലേക്ക് ഒഴിക്കുക. ഒരു പ്ലാസ്റ്റിക്ക് റാപ്പ് കൊണ്ട് അടച്ച് ഫ്രിഡ്ജിൽ മിനിമം 4 മണിക്കൂർ വച്ച് സെറ്റ് ചെയ്തെടുക്കാം.
English Summary : Mango Kulfi Pudding, Malayalam Recipe.