മസാല ചായ, ചൂടോടെ കുടിക്കാം
മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത ചായ കുടിച്ചിട്ടുണ്ടോ? പാൽചായ വ്യത്യസ്ത രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: വെള്ളം - 2 ഗ്ലാസ് ഏലക്ക - 4 എണ്ണം ഗ്രാമ്പൂ - 4 എണ്ണം ചായപ്പൊടി - 4 ടീസ്പൂൺ പഞ്ചസാര - 4 1/2 ടീസ്പൂൺ മുളകുപൊടി - ഒരു നുള്ള് പശുവിൻ പാൽ - 2 ഗ്ലാസ് ഗരം മസാല പൊടി - ഒരു

മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത ചായ കുടിച്ചിട്ടുണ്ടോ? പാൽചായ വ്യത്യസ്ത രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- വെള്ളം - 2 ഗ്ലാസ്
- ഏലക്ക - 4 എണ്ണം
- ഗ്രാമ്പൂ - 4 എണ്ണം
- ചായപ്പൊടി - 4 ടീസ്പൂൺ
- പഞ്ചസാര - 4 1/2 ടീസ്പൂൺ
- മുളകുപൊടി - ഒരു നുള്ള്
- പശുവിൻ പാൽ - 2 ഗ്ലാസ്
- ഗരംമസാല പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
- ചായപ്പാത്രത്തിലേക്ക് 2 ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ട് തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.
- ശേഷം അതിലേക്ക് ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഗരംമസാല പൊടിയും ഇട്ടു നന്നായി തിളപ്പിച്ചെടുക്കുക. 4 ഗ്ലാസ് ചായ 3 ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി.
English Summary : Special Masala Tea Recipe.