നല്ല എരിപൊരി ചിക്കൻ കേക്ക്
സ്പൈസി കേക്ക്, ചിക്കൻ ചേർത്ത് വ്യത്യസ്തമായ കേക്ക് രുചി ഇതാ. ചേരുവകൾ മുട്ട - 3 മൈദ - 1 ഗ്ലാസ് പാൽ -- അരഗ്ലാസ് ബേക്കിങ് പൗഡർ - ഒരു സ്പൂൺ ഉപ്പ് - ആവശ്യത്തിന് മുട്ട നന്നായി ബീറ്റ് ചെയ്യുക. ബാക്കി ചേരുവകൾ ചേർത്ത് മാവ് റെഡിയാക്കി കേക്ക് ഉണ്ടാക്കുക. പച്ചക്കറികൾ സവാള -

സ്പൈസി കേക്ക്, ചിക്കൻ ചേർത്ത് വ്യത്യസ്തമായ കേക്ക് രുചി ഇതാ.
ചേരുവകൾ
- മുട്ട - 3
- മൈദ - 1 ഗ്ലാസ്
- പാൽ -- അരഗ്ലാസ്
- ബേക്കിങ് പൗഡർ - ഒരു സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
മുട്ട നന്നായി ബീറ്റ് ചെയ്യുക. ബാക്കി ചേരുവകൾ ചേർത്ത് മാവ് റെഡിയാക്കി കേക്ക് ഉണ്ടാക്കുക.
പച്ചക്കറികൾ
- സവാള - ഒന്ന്
- കാബേജ്
- കാരറ്റ്
- കാപ്സിക്കം
- കക്കിരി
ഇവ ചെറുതായി അരിഞ്ഞ് വയ്ക്കുക.
- ചിക്കൻ - 200 ഗ്രാം
- മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ പൊരിച്ച് മിക്സിയിൽ അരച്ച് എടുക്കുക.
മയോണൈസ്
- പാൽ - ഒരു ഗ്ലാസ്
- ഓയിൽ - ഒരു ഗ്ലാസ്
- നാരങ്ങ - ഒരു കഷ്ണം
- വെളുത്തുള്ളി - 4 അല്ലി
- ഉപ്പ് - ആവശ്യത്തിന് , ഈ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അടിച്ച് മയോണൈസ് തയാറാക്കുക.
സോസുകൾ
- ചില്ലി സോസ്
- ടുമാറ്റോ സോസ്
തയാറാക്കുന്ന വിധം
- കേക്ക് മൂന്നായി മുറിച്ച് വയ്ക്കുക.
- ആദ്യം ഒരു കഷ്ണത്തിൽ സോസുകൾ പുരട്ടി മുകളിൽ പച്ചക്കറികളിൽ മയോണൈസസും ചിക്കനും ആവശ്യമെങ്കിൽ കുരുമുളകു പൊടിയും ചാട്ട് മസാലയും യോജിപ്പിച്ച് കേക്കിന് മുകളിൽ നിരത്തുക.
- ഇതുപോലെ ബാക്കി എല്ലാം റെഡിയാക്കി എടുക്കാം.
English Summary : Indian Spice Cake.