കുട്ടികൾ ഇനി പാവക്ക കഴിച്ചോളും, ഒട്ടും കയ്പ്പില്ലാതെ
ചോറിന് കൂട്ടാൻ ഈ ഒരു ഐറ്റം മാത്രം മതി. ചേരുവകൾ: കയ്പ്പക്ക(പാവക്ക ) - 2 എണ്ണം വെളുത്തുള്ളി - 2 അല്ലി മുളകുപൊടി - 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് എണ്ണ - പൊരിക്കാൻ ആവശ്യത്തിന് വിനാഗിരി - 1 ടീസ്പൂൺ കട്ട തൈര് -3 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം പാവയ്ക്ക കഴുകി വൃത്തിയാക്കിയ

ചോറിന് കൂട്ടാൻ ഈ ഒരു ഐറ്റം മാത്രം മതി.
ചേരുവകൾ:
- കയ്പ്പക്ക(പാവക്ക ) - 2 എണ്ണം
- വെളുത്തുള്ളി - 2 അല്ലി
- മുളകുപൊടി - 2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - പൊരിക്കാൻ ആവശ്യത്തിന്
- വിനാഗിരി - 1 ടീസ്പൂൺ
- കട്ട തൈര് -3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- പാവയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു വട്ടത്തിൽ അരിയണം.വെളുത്തുള്ളി ചതച്ചു വയ്ക്കുക.
- ഒരു വലിയ ബൗളിലേക്ക് വെളുത്തുള്ളി ചതച്ചതും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് , വിനാഗിരി, പാവയ്ക്ക എന്നിവ ഇട്ട് മസാല തേച്ചു പിടിപ്പിക്കുക.
- 3,4 മണിക്കൂർ വച്ചാൽ നന്നായി മസാല പിടിക്കും. ശേഷം ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് ഫ്രൈ ചെയ്യാനുള്ള ഓയിൽ ഒഴിച്ച് കൊടുത്ത് പാവക്ക പൊരിച്ചെടുക്കുക. ഒരു ബൗളിലേക് കട്ടി തൈര് ഒഴിച്ച് നന്നായൊന്നു യോജിപ്പിച്ച് അതിലേക്ക് പൊരിച്ചു വച്ച കയ്പ്പക്ക ഇട്ടു കൊടുത്തു യോജിപ്പിച്ചെടുത്താൽ നമ്മുടെ കിടിലൻ കൂട്ട് റെഡി.
English Summary : Readers recipe - Pavakka Kichadi recipe by Begam Shahina