കൊളസ്ട്രോൾ കുറവുള്ള മുയൽ പെപ്പർ റോസ്റ്റ്, ആരെയും കൊതിപ്പിക്കും
മുയൽ ഇറച്ചിക്ക് കൊഴുപ്പു വളരെ കുറവാണ്, പാകം ചെയ്താൽ രുചിയും ഒന്നാന്തരം. കൊളസ്ട്രോൾ പേടിക്കാതെ ധൈര്യമായി കഴിക്കാം. ചേരുവകൾ മുയലിറച്ചി - 1 കിലോഗ്രാം മുളകുപൊടി - 1 സ്പൂൺ മഞ്ഞൾപ്പൊടി - 1/2 സ്പൂൺ കുരുമുളക് പൊടി - 2.5 സ്പൂൺ മല്ലിപ്പൊടി - 3

മുയൽ ഇറച്ചിക്ക് കൊഴുപ്പു വളരെ കുറവാണ്, പാകം ചെയ്താൽ രുചിയും ഒന്നാന്തരം. കൊളസ്ട്രോൾ പേടിക്കാതെ ധൈര്യമായി കഴിക്കാം.
ചേരുവകൾ
- മുയലിറച്ചി - 1 കിലോഗ്രാം
- മുളകുപൊടി - 1 സ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
- കുരുമുളക് പൊടി - 2.5 സ്പൂൺ
- മല്ലിപ്പൊടി - 3 ടേബിൾസ്പൂൺ
- ഗരം മസാല - 1.5 സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- തക്കാളി - 3 ചെറുത്
- സവാള - 1 വലുത്
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി – വെളുത്തുളളി പേസ്റ്റ് - 1 സ്പൂൺ
- കരിവേപ്പില - നാല് തണ്ട്
- മല്ലിയില - ആവശ്യത്തിന്
- പെരുംജീരകം - 1/4 സ്പൂൺ
- ഏലക്ക - 2 എണ്ണം
- ഗ്രാമ്പു - 2 എണ്ണം
- കറുവാപ്പട്ട - 1 കഷ്ണം
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കഴുക്കി വൃത്തിയാക്കിയ ഇറച്ചിയിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, 2 തക്കാളി ചെറുതായി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ 1 വിസിൽ വരുന്നത് വരെ വേവിക്കുക..
ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാക്കുമ്പോൾ പെരുംജീരകം, ഗ്രാമ്പു, പട്ട, ഏലക്ക എന്നിവ ഇടുക. മൂത്തു വരുമ്പോൾ സവാള ചേർത്ത് നിറം മാറും വരെ ഇളക്കുക. ഇതിലേക്ക് പച്ചമുളക്, വെളുത്തുളി , ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
പച്ചമണം മാറുമ്പോൾ ബാക്കിയുളള മല്ലിപ്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം ബാക്കിയുളള തക്കാളി അരിഞ്ഞത് ചേർക്കുക.
തക്കാളി വാടി വരുമ്പോൾ വേവിച്ചു വച്ച ഇറച്ചി ഇതിലേക്ക് ചേർത്ത് ഇളക്കി വറ്റിച്ചെടുക്കുക.
വറ്റിവരുമ്പോൾ ബാക്കിയുള്ള മല്ലിയില, ഗരം മസാല, കുരുമുളകു പൊടി എന്നിവ ചേർത്തിളക്കുക. നന്നായി വഴറ്റി വരുമ്പോൾ കരിവേപ്പിലയും വെളിച്ചണ്ണയും ചേർത്ത് 2 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അതിനു ശേഷം ഒരു സെർവിങ് ഡിഷിലേക്ക് മാറ്റി ഉപയോഗിക്കാം.
English Summary : Rabbit Pepper Roast, Healthy Recipe.