പ്രഷർ കുക്കറിൽ തയാറാക്കാം ബേക്കറി സ്റ്റൈൽ കപ്പ് കേക്ക്
ചെറിയ കപ്പ് കേക്കുകൾ പ്രഷർ കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മുട്ട - 2 മൈദ - 1കപ്പ് പഞ്ചസാര - 3/4 കപ്പ് ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ വാനില എസൻസ് - 1 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ - 1/4 കപ്പ് തയാറാക്കുന്ന വിധം രണ്ടു മുട്ടയും 1 ടേബിൾസ്പൂൺ വാനില എസൻസും

ചെറിയ കപ്പ് കേക്കുകൾ പ്രഷർ കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മുട്ട - 2
- മൈദ - 1കപ്പ്
- പഞ്ചസാര - 3/4 കപ്പ്
- ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- വാനില എസൻസ് - 1 ടേബിൾസ്പൂൺ
- സൺഫ്ലവർ ഓയിൽ - 1/4 കപ്പ്
തയാറാക്കുന്ന വിധം
രണ്ടു മുട്ടയും 1 ടേബിൾസ്പൂൺ വാനില എസൻസും ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക. ശേഷം അതിലേക്ക് മുക്കാൽകപ്പ് പഞ്ചസാരയും അര ടീസ്പൂൺ ബേക്കിങ് സോഡയും ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ഒരു കപ്പ് മൈദ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് കാൽകപ്പ് സൺഫ്ലവർ ഓയിൽ അരക്കപ്പ് പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഈ കേക്ക് ബാറ്റർ ഒരു ഗ്ലാസ് അല്ലെങ്കിൽ പേപ്പർ കപ്പ് കേക്ക് പാത്രത്തിൽ പകുതി നിറയ്ക്കാം. ഇങ്ങനെ എല്ലാ കപ്പും നിറച്ചെടുക്കാം.
ഇനി ഒരു പ്രഷർ കുക്കറിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തതിനു ശേഷം തയാറാക്കിവച്ചിരിക്കുന്ന ഓരോ കപ്പുകളും പ്രഷർ കുക്കറിലേക്ക് ഇറക്കിവച്ച് കൊടുക്കാം. 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കാം. 15 മിനിട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ കപ്പ് കേക്ക് തയാർ.
English Summary : Vanilla Cupcake, Snack Recipe.