നല്ല നാടൻ രുചിയിൽ ചിക്കൻ പെരട്ട്
ചിക്കൻ പെരട്ട് മാത്രം മതി ചോറിനും അപ്പത്തിനും ചപ്പാത്തിക്കും വേറെ കറിവേണ്ട. നാളികേരം മൂപ്പിച്ച് ചേർക്കുമ്പോൾ രുചി വേറെ ലെവൽ. ചേരുവകൾ • ചിക്കൻ - 1/2 കിലോ • ഇഞ്ചി - ചെറിയ കഷ്ണം ( നീളത്തിൽ മുറിച്ചത് ) • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ • ചെറിയുള്ളി - കപ്പ് • തക്കാളി - 1 ഇടത്തരം • തേങ്ങ ചിരകിയത് -

ഈ ഒരു ചിക്കൻ പെരട്ട് മാത്രം മതി ചോറിനും അപ്പത്തിനും ചപ്പാത്തിക്കും വേറെ കറിവേണ്ട. നാളികേരം മൂപ്പിച്ച് ചേർക്കുമ്പോൾ രുചി വേറെ ലെവൽ.
ചേരുവകൾ
• ചിക്കൻ - 1/2 കിലോ
• ഇഞ്ചി - ചെറിയ കഷ്ണം ( നീളത്തിൽ മുറിച്ചത് )
• വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
• ചെറിയുള്ളി - കപ്പ്
• തക്കാളി - 1 ഇടത്തരം
• തേങ്ങ ചിരകിയത് - കാൽ കപ്പ്
• പെരുംജീരകം - 1 ടീസ്പൂൺ
• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
• മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
• മുളകുപൊടി - 1 ടേബിൾസ്പൂൺ
• ഗരം മസാല പൊടി - 1/4 ടീസ്പൂൺ
• കുരുമുളക് പൊടി - 1 ടീസ്പൂൺ
• വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിൽ ഇഞ്ചി വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേർത്ത് വഴറ്റാം.
ഇതിൽ ചിക്കൻ ചേർത്ത് ഇളകിയതിന് ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം അടച്ചു വച്ച് ഒരു 20 മിനിറ്റ് വേവിക്കാം. ഇടയ്ക്ക് ഒന്ന് ഇളക്കികൊടുത്തു വീണ്ടും വേവിക്കാം.
ഇനി വേറെയൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം പെരുംജീരകം, തേങ്ങ, കറിവേപ്പില എന്നിവ ഒന്ന് മൂപ്പിച്ചെടുക്കണം, ഇത് ചിക്കനിൽ ചേർത്ത് കൊടുക്കാം, നന്നായി ഇളക്കിയോജിപ്പിക്കാം.
English Summary : Readers Recipe - Chicken Peralan Recipe by Jisha Bijith