ഇറച്ചിക്കറിയുടെ രുചിയിൽ ഉരുളകിഴങ്ങ് കറി
അപ്പത്തിനൊപ്പം ഇറച്ചിക്കറിയെ തോൽപ്പിക്കുന്ന രുചിയിൽ ഉരുളക്കിഴങ്ങ് കറി പ്രഷർ കുക്കറിൽ തയാറാക്കാം. ചേരുവകൾ ഉരുളകിഴങ്ങ് - 3 എണ്ണം സവാള - 1 ഇടത്തരം തക്കാളി - 1 എണ്ണം ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ കറിവേപ്പില - ഒരു തണ്ട് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 2

അപ്പത്തിനൊപ്പം ഇറച്ചിക്കറിയെ തോൽപ്പിക്കുന്ന രുചിയിൽ ഉരുളക്കിഴങ്ങ് കറി പ്രഷർ കുക്കറിൽ തയാറാക്കാം.
ചേരുവകൾ
- ഉരുളകിഴങ്ങ് - 3 എണ്ണം
- സവാള - 1 ഇടത്തരം
- തക്കാളി - 1 എണ്ണം
- ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
- കറിവേപ്പില - ഒരു തണ്ട്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- ഗരംമസാലപ്പൊടി - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പ്രഷർ കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് ഇളകിയതിന് ശേഷം സവാള ചേർത്ത് വഴറ്റണം കുറച്ച് ഉപ്പും ചേർത്ത് വഴറ്റാം.
- ഇതിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം.
- പൊടികളുടെ പച്ചമണം മാറുന്നതു വരെ ചെറുതീയിൽ ഇളക്കണം. ഇതിൽ തക്കാളിയും ചേർത്ത് വഴറ്റാം. ഇതിൽ ഉരുക്കിഴങ്ങ് ചേർത്ത് കൊടുക്കാം.
- ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു 2 വിസ്സിൽ വരുന്നത് വരെ വേവിക്കണം. ഒടുവിൽ ഇതിൽ മല്ലിയില ചേർത്ത് വിളമ്പാം.
English Summary : Easy Potato Curry Recipe.