ബാക്കി വന്ന ചോറു കൊണ്ടു കൊതിയൂറും കറുത്ത ഹൽവ
മലയാളിക്ക് ഏറെ പ്രിയമാണ് കറുത്ത ഹൽവ, രണ്ടു കപ്പ് ചോറും കുറഞ്ഞ ചേരുവകളും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കൊതിയൂറും ഹൽവ തയാറാക്കാം. ചേരുവകൾ ചോറ് - 2 കപ്പ് ശർക്കര - ഒന്നേമുക്കാൽ കപ്പ് തേങ്ങാപ്പാൽ - 1 കപ്പ് (ഒന്നാംപാൽ) കോൺഫ്ലോർ - 3 ടേബിൾസ്പൂൺ ഗ്രാമ്പൂ പൊടിച്ചത് - കാൽ ടീസ്പൂൺ ഏലക്കാ പൊടി - 1/2

മലയാളിക്ക് ഏറെ പ്രിയമാണ് കറുത്ത ഹൽവ, രണ്ടു കപ്പ് ചോറും കുറഞ്ഞ ചേരുവകളും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കൊതിയൂറും ഹൽവ തയാറാക്കാം.
ചേരുവകൾ
- ചോറ് - 2 കപ്പ്
- ശർക്കര - ഒന്നേമുക്കാൽ കപ്പ്
- തേങ്ങാപ്പാൽ - 1 കപ്പ് (ഒന്നാംപാൽ)
- കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
- ഗ്രാമ്പൂ പൊടിച്ചത് - കാൽ ടീസ്പൂൺ
- ഏലക്കാ പൊടി - 1/2 ടീസ്പൂൺ
- ചുക്ക് പൊടി - 1/2 ടീസ്പൂൺ
- ജീരകപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
- നെയ്യ് - 3 ടേബിൾസ്പൂൺ
- നട്സ് - അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചോറും തേങ്ങാപ്പാലും കോൺഫ്ലോറും ഒന്നിച്ചാക്കി മയത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഗ്രാമ്പു പൊടിച്ചതും കൂടി ചേർത്തി നന്നായി കലക്കി വയ്ക്കുക.
- ഒരു ഫ്രൈയിങ് പാനിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി, ഹൽവ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് അരിച്ചെടുക്കുക.
- ശേഷം അരിച്ചെടുത്ത ശർക്കര അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് തിളയ്ക്കുമ്പോൾ അരച്ചു വച്ച മിശ്രിതം ഒഴിച്ച് കൈ വിടാതെ ഇളക്കുക.
- ഏകദേശം കുറുകുമ്പോൾ ഒരു നുള്ളു ഉപ്പും ഏലക്ക പൊടിയും ചുക്ക് പൊടിയും ജീരക പൊടിയും ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക.
- ഹൽവ പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്ത് തീ ഓഫ് ചെയ്യുക.
- ശേഷം നെയ്യ് മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി നട്‌സ് കൊണ്ടു അലങ്കരിച്ചു തണുക്കുമ്പോൾ മുറിച്ചെടുക്കാം .
English Summary : Black Halwa Recipe with Leftover Rice.