ഗോതമ്പുണ്ട, വെറും നാല് ചേരുവകൾ കൊണ്ട് തയാറാക്കാം
റേഷൻ ഗോതമ്പ് പൊടിച്ചെടുത്തു മധുരമുള്ള ഉണ്ട തയാറാക്കിയാൽ നാലു മണിപലഹാരത്തിന് പിന്നെ വേറൊന്നും വേണ്ട. ചേരുവകൾ ഗോതമ്പ് - 1 കപ്പ് നാളികേരം ചിരകിയത് - 1 കപ്പ് ശർക്കര - 75 ഗ്രാം ഏലക്കായ പൊടി - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഗോതമ്പ് കഴുകി വെള്ളം കളഞ്ഞ് എടുക്കുക. ചൂടായ പാനിലേക്കു ഗോതമ്പ് ചേർത്ത്

റേഷൻ ഗോതമ്പ് പൊടിച്ചെടുത്തു മധുരമുള്ള ഉണ്ട തയാറാക്കിയാൽ നാലു മണിപലഹാരത്തിന് പിന്നെ വേറൊന്നും വേണ്ട.
ചേരുവകൾ
- ഗോതമ്പ് - 1 കപ്പ്
- നാളികേരം ചിരകിയത് - 1 കപ്പ്
- ശർക്കര - 75 ഗ്രാം
- ഏലക്കായ പൊടി - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഗോതമ്പ് കഴുകി വെള്ളം കളഞ്ഞ് എടുക്കുക.
- ചൂടായ പാനിലേക്കു ഗോതമ്പ് ചേർത്ത് നന്നായി വറുത്തെടുക്കുക. വറുത്തെടുത്ത ഗോതമ്പ് ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക. ഈ ഗോതമ്പ് പൊടിച്ചതിലേക്കു നാളികേരം ചിരകിയതും ശർക്കര ചീകിയതും ഏലക്കായ പൊടിയും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
- അടിച്ചെടുത്ത ഗോതമ്പ് മിക്സ് ഒരു ബൗളിലേക്കു മാറ്റി ഒന്നുകൂടി കൈ വച്ച് യോജിപ്പിച്ച ശേഷം ഉണ്ട ഉരുട്ടി എടുക്കുക.
- ടേസ്റ്റി ഗോതമ്പ് ഉണ്ട തയാർ.
English Summary : Whole Wheat Sweet Balls.