അരിപ്പായസം, എത്ര കുടിച്ചാലും മതി വരില്ല; അത്രയ്ക്കും സ്വാദാണ്
ഈ ഓണത്തിന് സ്വാദിഷ്ടമായ അരി പായസം തയാറാക്കാം, എത്ര കുടിച്ചാലും മതി വരില്ല അത്രക്കും സ്വാദാണ്. ചേരുവകൾ ഉണക്കലരി - 1/2 കപ്പ് ഒന്നാം പാൽ - 1 കപ്പ് രണ്ടാം പാൽ - 1 കപ്പ് മൂന്നാം പാൽ - 2 കപ്പ് ശർക്കര - 1 കപ്പ് ചീകിയത് വെള്ളം - 1/2 കപ്പ് ചുക്ക് പൊടി - 1/2 ടീസ്പൂൺ ഏലക്കപ്പൊടി - 1/2 ടീസ്പൂൺ നെയ്യ് - 2

ഈ ഓണത്തിന് സ്വാദിഷ്ടമായ അരിപ്പായസം തയാറാക്കാം, എത്ര കുടിച്ചാലും മതി വരില്ല അത്രയ്ക്കും സ്വാദാണ്.
ചേരുവകൾ
- ഉണക്കലരി - 1/2 കപ്പ്
- ഒന്നാം പാൽ - 1 കപ്പ്
- രണ്ടാം പാൽ - 1 കപ്പ്
- മൂന്നാം പാൽ - 2 കപ്പ്
- ശർക്കര - 1 കപ്പ് ചീകിയത്
- വെള്ളം - 1/2 കപ്പ്
- ചുക്ക് പൊടി - 1/2 ടീസ്പൂൺ
- ഏലക്കപ്പൊടി - 1/2 ടീസ്പൂൺ
- നെയ്യ് - 2 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
- ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
- തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാൻ വച്ച് ശർക്കരയും വെളളവും ചേർത്ത് യോജിപ്പിച്ച് നന്നായി തിളപ്പിച്ച് മാറ്റി വയ്ക്കുക.
- അരി നന്നായി കഴുകി ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഇടുക. ശേഷം മൂന്നാം പാൽ ഒഴിച്ച് അടച്ച് വച്ച് നന്നായി വേവിച്ച് എടുക്കുക.
- ശേഷം രണ്ടാം പാലും ശർക്കര ഉരുക്കിയതും ചേർത്ത് നന്നായി ഇളക്കി നന്നായി കുറുകുന്നത് വരെ തിളപ്പിക്കുക.
- നന്നായി കുറുകി വരുമ്പോൾ തീ കുറച്ച് വച്ച് ഒന്നാം പാലും ചുക്കുപൊടിയും ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക .
- ഒന്നാം പാൽ ചേർത്തതിന് ശേഷം തിളപ്പിക്കാൻ പാടില്ല ഇപ്പോൾ സ്വാദിഷ്ടമായ അരി പായസം റെഡി ആയി.
English Summary : Rice payasam kerala style, Onam Special.