സൂപ്പർ ടേസ്റ്റ് മാത്രമല്ല ആരോഗ്യ ഗുണങ്ങളും ധാരാളം, ചപ്പാത്തിക്കും ജീരാ റൈസിനും കൂട്ടാം ഈ പാലക്ക് പരിപ്പു കറി. ചേരുവകൾ ചെറുപയർ പരിപ്പ് – അരക്കപ്പ് എണ്ണ – രണ്ട് ടേബിൾസ്പൂൺ ജീരകം – ഒരു ടീസ്പൂൺ സവാള – 2 (കൊത്തിയരിഞ്ഞത്) വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ കായപ്പൊടി – 1/8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ ടേസ്റ്റ് മാത്രമല്ല ആരോഗ്യ ഗുണങ്ങളും ധാരാളം, ചപ്പാത്തിക്കും ജീരാ റൈസിനും കൂട്ടാം ഈ പാലക്ക് പരിപ്പു കറി.

ചേരുവകൾ

  • ചെറുപയർ പരിപ്പ് – അരക്കപ്പ് 
  • എണ്ണ – രണ്ട് ടേബിൾസ്പൂൺ 
  • ജീരകം –  ഒരു ടീസ്പൂൺ
  • സവാള – 2 (കൊത്തിയരിഞ്ഞത്)
  • വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ
  • ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
  • കായപ്പൊടി – 1/8 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മുളകുപൊടി – ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി – മൂന്ന് ടീസ്പൂൺ
  • ഒരു തക്കാളി – നീളത്തിലരിഞ്ഞത്
  • പച്ചമുളക് – 2 (നീളത്തിലരിഞ്ഞത്)
  • പാലക് ചീര –  ഒരുപിടി, ചെറുതായി അരിഞ്ഞത്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആദ്യം ചെറുപയർ പരിപ്പ് ഗോൾഡ് നിറമാകുന്നതുവരെ വറുത്ത്, ആവശ്യത്തിന് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ (മൂന്ന് വിസിൽ) വേവിച്ച് മാറ്റി വയ്ക്കുക.
  • ഒരു പരന്ന പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, കായം എന്നിവ യഥാക്രമം വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേർക്കുക. അതിന്റെ പച്ചമണം മാറിയതിനുശേഷം തക്കാളിയും പച്ചമുളകും ചേർത്ത് അടച്ചുവച്ച് വഴറ്റുക. 
  • വേവിച്ച പരിപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് ചെറുതീയിൽ വേവിക്കുക. ഇതിലേക്ക് അരിഞ്ഞ പാലക്ക് ചീര ചേർത്ത് അഞ്ചുമിനിറ്റ് വേവിക്കാം. 
  • ചൂടോടെ തന്നെ ചപ്പാത്തി അല്ലെങ്കിൽ ജീരാ റൈസിനൊപ്പം വിളമ്പാം.

English Summary : Simple protein rich dish is served with Jeera rice or chapati.