രുചിമേളം തീർക്കാൻ ചെമ്മീൻ പൊരിച്ചത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ
തേങ്ങാ ചിരവിയതിൽ മസാല ചേർത്ത് വഴറ്റി തയാറാക്കുന്ന ഈ ചെമ്മീൻ കൂട്ടി ഒരു പറ ചോറുണ്ണാം. ചേരുവകൾ ചെമ്മീൻ - ഒരു കിലോഗ്രാം വെളിച്ചെണ്ണ - 1/2 കപ്പ് തേങ്ങ ചിരവിയത് - 1/2 കപ്പ് കറിവേപ്പില - 2 തണ്ട് ഉപ്പ് - ആവശ്യത്തിന് പച്ചമുളക്- 5 അരയ്ക്കാൻ ആവശ്യമായ ചേരുവകൾ വെളുത്തുള്ളി - 4 എണ്ണം ഇഞ്ചി - 4 ചെറിയ

തേങ്ങാ ചിരവിയതിൽ മസാല ചേർത്ത് വഴറ്റി തയാറാക്കുന്ന ഈ ചെമ്മീൻ കൂട്ടി ഒരു പറ ചോറുണ്ണാം.
ചേരുവകൾ
- ചെമ്മീൻ - ഒരു കിലോഗ്രാം
- വെളിച്ചെണ്ണ - 1/2 കപ്പ്
- തേങ്ങ ചിരവിയത് - 1/2 കപ്പ്
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - ആവശ്യത്തിന്
- പച്ചമുളക്- 5
അരയ്ക്കാൻ ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി - 4 എണ്ണം
- ഇഞ്ചി - 4 ചെറിയ കഷ്ണം
- ചുമന്നുള്ളി - 5 എണ്ണം
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. അരയ്ക്കാൻ ആവശ്യമായ ചേരുവകൾ എല്ലാം ചേർത്ത് മസാല റെഡിയാക്കി വയ്ക്കാം, 1 ടേബിൾസ്പൂൺ മാറ്റിവയ്ക്കുക.
2. കഴുകി വൃത്തിയാക്കിയ ചെമ്മീനിൽ ഈ മസാല പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. മാറ്റി വച്ച 1 ടേബിൾസ്പൂൺ മസാല അര കപ്പ് തേങ്ങ ചേർത്ത് നന്നായി തിരുമ്മി എടുക്കുക.
3. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ വറത്തു മാറ്റുക. ശേഷം മസാല ചേർത്ത തേങ്ങ, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റിയതിനു ശേഷം വറത്തു വച്ച ചെമ്മീനും ചേർത്ത് വഴറ്റി തീ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ കിടിലൻ ചെമ്മീൻ റെഡി.
English Summary : Here is a simple and quick prawns roast that goes well with rice and chapathi.