ചപ്പാത്തി, നാൻ എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ബീഫ് കറി വ്യത്യസ്തമായി തയാറാക്കാം. ബീഫ് - 1 കിലോഗ്രാം സവാള - 2 കാപ്‌സിക്കം -1 ബീഫ് ഒരു കുക്കറില്‍ ഇട്ട് അതിനൊപ്പം അര ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് ഊറ്റിയെടുത്ത് ആ വെള്ളം മാറ്റി വയ്ക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തി, നാൻ എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ബീഫ് കറി അൽപം വ്യത്യസ്തമായി തയാറാക്കാം.

  • ബീഫ് - 1 കിലോഗ്രാം
  • സവാള - 2 
  • കാപ്‌സിക്കം -1

തയാറാക്കുന്ന വിധം

ADVERTISEMENT

ബീഫ് ഒരു കുക്കറില്‍ ഇട്ട് അതിനൊപ്പം അര ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് ഊറ്റിയെടുത്ത് ആ വെള്ളം മാറ്റി വയ്ക്കുക. ഊറ്റിയെടുത്ത ബീഫിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലോർ, ഒരു ടീസ്പൂണ്‍ സോയ സോസ്, അര നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ മുളക്‌പൊടി എന്നിവ പുരട്ടി പത്തുമിനിറ്റ് വയ്ക്കുക. തുടര്‍ന്ന് ഇത് എണ്ണയില്‍ വറുത്തെടുക്കണം. 

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക. അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, 5 പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ സവാള അരിഞ്ഞതു ചേര്‍ത്ത് ലൈറ്റ് ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ കാപ്‌സിക്കം അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ സോയ സോസ്, രണ്ട് ടേബിള്‍ സ്പൂണ്‍ ടൊമാറ്റോ സോസ്, ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ചില്ലി സോസ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കുക. 

ADVERTISEMENT

തുടര്‍ന്ന് നേരത്തേ എടുത്തുവച്ചിരിക്കുന്ന ബീഫ് വേവിച്ച വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളവര്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് സവാളയും കാപ്‌സിക്കവും വഴറ്റിവച്ചിരിക്കുന്നതിലേക്ക് ചേര്‍ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ വറുത്ത് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വിളമ്പാം. ആവശ്യമെങ്കില്‍ വെളുത്ത എള്ള് വിതറുന്നതും രുചികരമാണ്.

English Summary : Variety Beef Curry for Chappatti.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT