ശ്രീകൃഷ്ണ ജയന്തി സ്പെഷൽ അവൽ ചെറുപയർ സുഖിയൻ
അവലും ചെറുപയറും ചേർത്ത് ഉണ്ടാക്കുന്ന സുഖിയൻ/മോദകം. ശ്രീകൃഷ്ണ ജയന്തി / വിനായക ചതുർഥി സ്പെഷലായി തയാറാക്കാം. ചേരുവകൾ ചെറുപയർ - മൂന്നര കപ്പ് അവൽ - 4-5 കൈപ്പിടി മൈദ - 1 കപ്പിൽ താഴെ അരിപ്പൊടി - 1 ടേബിൾ സ്പൂൺ ശർക്കര - 400-500 ഗ്രാം ബേക്കിങ് സോഡ - അരടീസ്പൂൺ ഉപ്പ് – ഒരു നുള്ള് ഏലക്കാ പൊടിച്ചത് –

അവലും ചെറുപയറും ചേർത്ത് ഉണ്ടാക്കുന്ന സുഖിയൻ/മോദകം. ശ്രീകൃഷ്ണ ജയന്തി / വിനായക ചതുർഥി സ്പെഷലായി തയാറാക്കാം.
ചേരുവകൾ
- ചെറുപയർ - മൂന്നര കപ്പ്
- അവൽ - 4-5 കൈപ്പിടി
- മൈദ - 1 കപ്പിൽ താഴെ
- അരിപ്പൊടി - 1 ടേബിൾ സ്പൂൺ
- ശർക്കര - 400-500 ഗ്രാം
- ബേക്കിങ് സോഡ - അരടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- ഏലക്കാ പൊടിച്ചത് – അരസ്പൂൺ
- നാളികേരം - 4-5 കൈപ്പിടി അളവ്
- മഞ്ഞൾപ്പൊടി - അരടീസ്പൂൺ (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
- ചെറുപയർ കഴുകി കുക്കറിൽ ഇട്ട് ചെറുപയർ മുങ്ങി നിക്കാൻ പാകത്തിൽ വെള്ളം ഒഴിച്ച് 5-7വിസിൽ വരുന്നത് വരെ വേവിക്കുക.
- ഒരു പാത്രത്തിൽ മൈദ, ഉപ്പ്, അരിപ്പൊടി ബേക്കിങ് സോഡ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്തു ഏകദേശം ഇഡ്ഡലി മാവിന്റെ പാകത്തിൽ കലക്കുക.
- ശേഷം ഒരു പാൻ ചൂടാക്കി ശർക്കര ചേർത്ത് അരഗ്ലാസ് വെള്ളം ചേർത്ത് പാനിയാക്കുക.
- അരിച്ചു മാറിയ ശേഷം വീണ്ടും അടുപ്പത്തു വച്ചു തേങ്ങ കുറച്ചു ചേർത്തു യോജിപ്പിക്കുക.
- ഏലക്കാപ്പൊടി കൂടെ ചേർക്കുക. രുചിക്കു അനുസരിച്ചു ചേർക്കാം.
- ചെറുപയർ ചേർത്ത് യോജിപ്പിച്ചു കുറച്ചു തേങ്ങ കൂടെ വീണ്ടും ചേർത്തു അവിലും ചേർത്തു കട്ടിയായി ഉരുട്ടി എടുക്കാൻ പാകം വരെ യോജിപ്പിക്കുക.
- ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തീ ചുരുക്കി വച്ച് ഓരോ ഉരുളകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.
Note:
- ബേക്കിങ് സോഡ ഉണ്ടാക്കുന്നതിനു മുൻപ് ചേർക്കുക.
- ശർക്കര പാനീയാക്കുമ്പോൾ കുറച്ചു വെള്ളം മാത്രം ചേർത്തു പാനിയാക്കുക.
- മഞ്ഞൾപ്പൊടി ആവശ്യമെങ്കിൽ ചേർക്കാം. മാവ് യോജിപ്പിക്കുമ്പോൾ കുറേശ്ശേ വെള്ളം ചേർത്ത് യോജിപ്പിക്കുക.
- ചെറുപയർ കുതിർത്ത് വയ്ക്കാതെ വേവിക്കുമ്പോൾ 1 കപ്പ് എടുക്കുമ്പോൾ ഏകദേശം 4 കപ്പ് വെള്ളം വേണ്ടിവരും വേവിക്കാൻ.
English Summary : Sughiyan Malayalam Recipe.