അരി അരയ്ക്കാതെ നാടൻ രുചിയിൽ നെയ്യപ്പം
അരിപ്പൊടി കൊണ്ടു രുചികരമായ നെയ്യപ്പം, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ: അരിപ്പൊടി - 1 കപ്പ് മൈദ - 3/4 കപ്പ് റവ - 1/2 കപ്പ് ശർക്കര - 2 വലുത് തേങ്ങാക്കൊത്ത് - 2 ടേബിൾ സ്പൂൺ നെയ്യ് - 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന് ബേക്കിങ് സോഡാ - ഒരു നുള്ള് ഉപ്പ് - ഒരു

അരിപ്പൊടി കൊണ്ടു രുചികരമായ നെയ്യപ്പം, വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ:
- അരിപ്പൊടി - 1 കപ്പ്
- മൈദ - 3/4 കപ്പ്
- റവ - 1/2 കപ്പ്
- ശർക്കര - 2 വലുത്
- തേങ്ങാക്കൊത്ത് - 2 ടേബിൾ സ്പൂൺ
- നെയ്യ് - 1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്
- ബേക്കിങ് സോഡാ - ഒരു നുള്ള്
- ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
- ശർക്കര നന്നായി ഉരുക്കിയ ശേഷം ഒരു അരിപ്പ വച്ചു അരിച്ചെടുക്കുക.
- ശേഷം ഒരു വലിയ ബൗൾ എടുത്തു അതിലേക്ക് അരിപ്പൊടിയും മൈദയും റവയും ഇട്ടു കൊടുത്തു അതിലേക്ക് ശർക്കരപ്പാനി കുറേശ്ശേ ഒഴിച്ച് കൊടുക്കുക.
- കട്ട കെട്ടാതെ സൂക്ഷിക്കണം. കട്ടി ആണെങ്കിൽ കുറച്ചു വെള്ളവും കൂടെ ഒഴിച്ച് കൊടുക്കാം.
- തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യിൽ വറുത്തെടുത്തു അതും കൂടെ ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക.
- ഒരു നുള്ള് ഉപ്പും ബേക്കിങ് സോഡയും ചേർത്തു കൊടുത്തു ഒന്ന് കൂടെ യോജിപ്പിച്ചെടുക്കുക.
- ചീനച്ചട്ടി ചൂടാവുമ്പോൾ നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. നല്ല നാടൻ രുചിയിൽ ഇൻസ്റ്റന്റ് നെയ്യപ്പം റെഡി.
English Summary : Kerala style instant Neyyappam recipe