പൊരിച്ച കോഴി ബിരിയാണിയുടെ രുചി വേറെ ലെവലാണ്
പലതരത്തിൽ ബിരിയാണി തയാറാക്കാറുണ്ട്. നല്ല റസ്റ്റോറന്റുകളിൽ കിട്ടുന്ന ബിരിയാണിയുടെ അതേ രുചിയാണ് പൊരിച്ച കോഴി ബിരിയാണിക്ക്. ബിരിയാണി മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ പെരുംജീരകം - 3 ടേബിൾസ്പൂൺ ഗ്രാമ്പു - 6 ഏലക്ക - 6 കറുവപ്പട്ട - ഒരു ചെറിയ കഷ്ണം ജാതിക്ക - ഒന്നിന്റെ കാൽ ഭാഗം തക്കോലം - ഒന്നിന്റെ
പലതരത്തിൽ ബിരിയാണി തയാറാക്കാറുണ്ട്. നല്ല റസ്റ്റോറന്റുകളിൽ കിട്ടുന്ന ബിരിയാണിയുടെ അതേ രുചിയാണ് പൊരിച്ച കോഴി ബിരിയാണിക്ക്. ബിരിയാണി മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ പെരുംജീരകം - 3 ടേബിൾസ്പൂൺ ഗ്രാമ്പു - 6 ഏലക്ക - 6 കറുവപ്പട്ട - ഒരു ചെറിയ കഷ്ണം ജാതിക്ക - ഒന്നിന്റെ കാൽ ഭാഗം തക്കോലം - ഒന്നിന്റെ
പലതരത്തിൽ ബിരിയാണി തയാറാക്കാറുണ്ട്. നല്ല റസ്റ്റോറന്റുകളിൽ കിട്ടുന്ന ബിരിയാണിയുടെ അതേ രുചിയാണ് പൊരിച്ച കോഴി ബിരിയാണിക്ക്. ബിരിയാണി മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ പെരുംജീരകം - 3 ടേബിൾസ്പൂൺ ഗ്രാമ്പു - 6 ഏലക്ക - 6 കറുവപ്പട്ട - ഒരു ചെറിയ കഷ്ണം ജാതിക്ക - ഒന്നിന്റെ കാൽ ഭാഗം തക്കോലം - ഒന്നിന്റെ
പലതരത്തിൽ ബിരിയാണി തയാറാക്കാറുണ്ട്. നല്ല റസ്റ്റോറന്റുകളിൽ കിട്ടുന്ന ബിരിയാണിയുടെ അതേ രുചിയാണ് പൊരിച്ച കോഴി ബിരിയാണിക്ക്.
ബിരിയാണി മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- പെരുംജീരകം - 3 ടേബിൾസ്പൂൺ
- ഗ്രാമ്പു - 6
- ഏലക്ക - 6
- കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
- ജാതിക്ക - ഒന്നിന്റെ കാൽ ഭാഗം
- തക്കോലം - ഒന്നിന്റെ പകുതി
- ചേരുവകളെല്ലാം കൂടി ചെറിയ തീയിൽ 5 മിനിറ്റ് എണ്ണയില്ലാതെ വറുത്ത് പൊടിച്ചെടുക്കുക.
ചിക്കൻ പൊരിക്കാൻ ആവശ്യമുള്ളവ
- ചിക്കൻ - ഒരുകിലോഗ്രാം
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ
- ബിരിയാണി മസാല - ഒരു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടേത്
- വെളിച്ചെണ്ണ - അര കപ്പ്
- കറിവേപ്പില - മൂന്ന് തണ്ട്
വലിയ കഷണങ്ങളാക്കിയ ചിക്കനിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മസാലപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ നന്നായി പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂർ വയ്ക്കുക.
(തലേദിവസം ചിക്കൻ മസാല പുരട്ടി ഫ്രിജിൽ വച്ചിരുന്നാൽ രുചികൂടും.)
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ബ്രൗൺ നിറത്തിൽ വറത്തു കോരുക.
ചിക്കൻ വറുത്ത എണ്ണയിൽ കറിവേപ്പില കൂടി വറുത്ത് മാറ്റിവയ്ക്കുക.
ചിക്കൻ മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- സവാള - 4 വലുത്
- വെളുത്തുള്ളി - 10 അല്ലി
- ഇഞ്ചി - ഒരിഞ്ചു കഷ്ണം
- പച്ചമുളക് - 8
- തക്കാളി - 2
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ബിരിയാണി മസാല - 2 ടീസ്പൂൺ
- കുരുമുളകുപൊടി - ഒരു ടീസ്പൂൺ
- മല്ലിയിലയും പുതിനയിലയും അരച്ചത് - രണ്ട് ടേബിൾസ്പൂൺ
- തൈര് - കാൽ കപ്പ്
- കൈതച്ചക്ക അരിഞ്ഞത് - അര കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - അരക്കപ്പ്
തയാറാക്കുന്ന വിധം
- ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചുവയ്ക്കുക.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചിക്കൻ വറുത്ത എണ്ണയിൽ നിന്നും നാല് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക.
- ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.
- തക്കാളി നന്നായി വെന്ത് ഉടഞ്ഞു വരുമ്പോൾ മഞ്ഞൾപ്പൊടി, ബിരിയാണി മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക.
- പൊടികളുടെ പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ കൈതച്ചക്ക, തൈര്, മല്ലിയിലയും പുതിനയിലയും അരച്ചത്, ആവശ്യത്തിന് ഉപ്പ്, ഇവ ചേർത്തു കൊടുക്കുക.
- എല്ലാം കൂടി നന്നായി യോജിപ്പിച്ചശേഷം വറത്തുവച്ച ചിക്കനും അരക്കപ്പ് വെള്ളവും ചേർത്തു അടച്ചു വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
- 10 മിനിറ്റ് കഴിയുമ്പോൾ മസാലയുടെ ഗ്രേവിയിൽ നിന്നും അരക്കപ്പ് അരി വേവിക്കാൻ കോരി മാറ്റി വയ്ക്കുക.
- വീണ്ടും ചെറിയ തീയിൽ അടച്ചുവച്ച് ചാറ് കുറുകുന്നതുവരെ വേവിക്കുക.
ചോറ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- ബസ്മതി അരി - 2 കപ്പ്
- വെള്ളം - മൂന്നര കപ്പ്
- മസാലയുടെ ഗ്രേവി - അരക്കപ്പ്
- നെയ്യ് - 4 ടേബിൾസ്പൂൺ
- സവാള - 1 വലുത്
- അണ്ടിപ്പരിപ്പ് - കാൽ കപ്പ്
- ഉണക്കമുന്തിരി - കാൽ കപ്പ്
- കാരറ്റ് - 1
- ഏലക്ക -5
- ഗ്രാമ്പു - 5
- കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
- കുരുമുളക് - ഒരു ടീസ്പൂൺ
- സാ ജീരകം - അര ടീസ്പൂൺ
- കൈതച്ചക്ക അരിഞ്ഞത് - അര കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില - അരിഞ്ഞത് ഒരു പിടി
തയാറാക്കുന്ന വിധം
- അരി നന്നായി കഴുകി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 4 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കനംകുറച്ച് നീളത്തിൽ അരിഞ്ഞ സവാള ബ്രൗൺ നിറത്തിൽ വറത്തു കോരുക.
- ഇതേ നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തുകോരുക. ചെറുതായി അരിഞ്ഞ കാരറ്റും വറുത്ത് മാറ്റി വയ്ക്കുക.
- അധികമുള്ള നെയ്യിൽ ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട ,കുരുമുളക്, ജീരകം എന്നിവ ചേർത്ത് വഴറ്റുക.
- പച്ച മണം മാറുമ്പോൾ കൈതച്ചക്ക അരിഞ്ഞത് ചേർത്ത് വഴറ്റുക.
- കൈതച്ചക്കയിലെ വെള്ളം വറ്റിത്തുടങ്ങുമ്പോൾ കഴുകി വാരി വച്ച അരിയിട്ട് അഞ്ചുമിനിറ്റ് ചെറിയ തീയിൽ വറക്കുക.
- മൂന്നര കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
- മുക്കാൽ വേവ് ആകുമ്പോൾ നേരത്തെ മാറ്റിവച്ച ചിക്കൻ ഗ്രേവി ഒഴിച്ചു കൊടുക്കുക. ഗ്രേവി ഒഴിച്ചശേഷം ഇളക്കരുത്. വറത്തുവച്ച കറിവേപ്പിലയും ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ 6 മിനിറ്റ് കൂടി വേവിക്കുക.
- നന്നായി വെന്ത ചോറ് നേരത്തെ തയാറാക്കിയ ചിക്കൻ മസാലയ്ക്ക് മുകളിൽ നിരത്തുക.
- ഏറ്റവും മുകളിലായി വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള, കാരറ്റ്, മല്ലിയില ഇവ വിതറുക.
- അടച്ചു വച്ച് ഏറ്റവും ചെറിയ തീയിൽ 10 മിനിറ്റ് കൂടി ചൂടാക്കി എടുക്കുക.
- അതീവ രുചികരമായ പൊരിച്ച കോഴി ബിരിയാണി തയാർ.
English Summary : Fried Chicken Biryani Recipe.