ഒരു കുല്‍ഫി കഴിക്കാന്‍ തോന്നുമ്പോള്‍ വീട്ടില്‍ തയാറാക്കാം പെര്‍ഫെക്റ്റ് ടേസ്റ്റില്‍
ആരും ഇഷ്ടപ്പെടുന്ന, ഉള്ളം കുളിർപ്പിക്കുന്ന രുചിയിൽ വളരെ കുറച്ച് ചേരുവകള്‍ വച്ച് തയാറാക്കാം ഒരു സൂപ്പര്‍ മാംഗോ കുല്‍ഫി. ചേരുവകള്‍: നന്നായി പഴുത്ത മാങ്ങ - 1 1/2 എണ്ണം (നാരില്ലാത്ത വലുത്) പാല്‍ - 2 കപ്പ് പാൽപ്പൊടി - 4 ടേബിള്‍ സ്പൂണ്‍ പഞ്ചസാര - 1/3 കപ്പ് ബദാം - 15-16 എണ്ണം തയാറാക്കുന്ന വിധം ഒരു

ആരും ഇഷ്ടപ്പെടുന്ന, ഉള്ളം കുളിർപ്പിക്കുന്ന രുചിയിൽ വളരെ കുറച്ച് ചേരുവകള്‍ വച്ച് തയാറാക്കാം ഒരു സൂപ്പര്‍ മാംഗോ കുല്‍ഫി.
ചേരുവകള്‍:
- നന്നായി പഴുത്ത മാങ്ങ - 1 1/2 എണ്ണം (നാരില്ലാത്ത വലുത്)
- പാല്‍ - 2 കപ്പ്
- പാൽപ്പൊടി - 4 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര - 1/3 കപ്പ്
- ബദാം - 15-16 എണ്ണം
തയാറാക്കുന്ന വിധം
- ഒരു പാനിലേക്ക് പാല്‍ ഒഴിച്ച് പാൽപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ഇനി സ്റ്റൌവില്‍ വെച്ച് കൈയെടുക്കാതെ ഇളക്കി പകുതിയാകുന്നതുവരെ കുറുക്കിയെടുക്കുക. അതിനുശേഷം ഇത് നന്നായി തണുത്തുവരണം.
- തൊലികളഞ്ഞ് കഷണങ്ങളാക്കിയ മാങ്ങയും നന്നായി തണുത്ത പാല്‍ മിശ്രിതവും മിക്സിയിൽ അടിച്ചെടുത്ത് ബദാം പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക.
- ശേഷം ഇഷ്ടമുള്ള മോള്‍ഡിൽ ഒഴിച്ച് ഫ്രീസറില്‍ വെച്ച് കുറഞ്ഞത് 6 മണിക്കൂര്‍ തണുപ്പിക്കണം.
- അതീവ സ്വാദിഷ്ടമായ മാമ്പഴകുല്‍ഫി റെഡി!.
English Summary : Mango Kulfi without Cream and Condensed Milk