പച്ച തേങ്ങ അരച്ചു ചേർത്ത തനി നാടൻ ചിക്കൻ കറി. ചോറ്, ചപ്പാത്തി, അപ്പം, ഇടിയപ്പം, പൂരി, പൊറോട്ട, പുട്ട് ഏതിന്റെ കൂടെയും സൂപ്പർ കോമ്പിനേഷനാണ്. എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - ഒരുകിലോ വെളിച്ചെണ്ണ - 4 + 1 ടേബിൾ സ്പൂൺ സവാള - 4 ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ പച്ചമുളക് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ച തേങ്ങ അരച്ചു ചേർത്ത തനി നാടൻ ചിക്കൻ കറി. ചോറ്, ചപ്പാത്തി, അപ്പം, ഇടിയപ്പം, പൂരി, പൊറോട്ട, പുട്ട് ഏതിന്റെ കൂടെയും സൂപ്പർ കോമ്പിനേഷനാണ്. എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ചിക്കൻ - ഒരുകിലോ
  • വെളിച്ചെണ്ണ -  4 + 1 ടേബിൾ സ്പൂൺ
  • സവാള - 4
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 8
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • തക്കാളി - ഒന്ന് വലുത്
  • തേങ്ങ ചിരകിയത് - ഒരു മുറി
  • പെരുംജീരകം - ഒരു ടീസ്പൂൺ
  • ചുവന്നുള്ളി - നാല് അല്ലി
  • കടുക് - ഒരു ടീസ്പൂൺ
  • വറ്റൽ മുളക് -3
  • ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - രണ്ട് ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചിക്കൻ കഴുകി വൃത്തിയാക്കി ഇടത്തരം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി വയ്ക്കുക.
  • തേങ്ങ ചിരകി അതിൽ പെരുംജീരകവും ചുവന്നുള്ളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ച് മാറ്റിവയ്ക്കുക.
  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത്, പച്ചമുളക്, കറിവേപ്പില ഇവ വഴറ്റുക.
  • സവാള മൂത്ത് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
  • ചിക്കനും നീളത്തിൽ അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
  • അടച്ചു വച്ച് ചെറിയ തീയിൽ 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ട് തന്നെ നന്നായി വെന്തു കിട്ടും.
  • ചിക്കൻ നന്നായി വെന്തുകഴിയുമ്പോൾ തയാറാക്കിയ അരപ്പും ഗ്രേവിക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് യോജിപ്പിക്കുക.
  • അരപ്പിന്റെ പച്ചമണം മാറുന്നതിനു വേണ്ടി വീണ്ടും അടച്ചുവച്ച് 8 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക.
  • ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും ചുവന്നുള്ളി ചെറുതായി അരിഞ്ഞതും താളിച്ച് കറിയിലേക്കൊഴിക്കുക.

English Summary : Chicken in Coconut Gravy Recipe.