ഓട്സ് ഉപ്പുമാവ്, രുചിയും ഗുണവും കൂടുതൽ
ഹെൽത്തിയും രുചികരവുമായ ഓട്സ് ഉപ്പുമാവ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ഓട്സ് - 1 കപ്പ് സവാള - 1 , അരിഞ്ഞത് പച്ചമുളക് - 1 അരിഞ്ഞത് ഇഞ്ചി - ചെറിയ കഷ്ണം അരിഞ്ഞത് കറിവേപ്പില - 1 തണ്ട് തേങ്ങാ തിരുമ്മിയത് - 1/2 കപ്പ് കപ്പലണ്ടി - 1 ടേബിൾസ്പൂൺ കശുവണ്ടി - 5 എണ്ണം മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ എണ്ണ - 1

ഹെൽത്തിയും രുചികരവുമായ ഓട്സ് ഉപ്പുമാവ് വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- ഓട്സ് - 1 കപ്പ്
- സവാള - 1 , അരിഞ്ഞത്
- പച്ചമുളക് - 1 അരിഞ്ഞത്
- ഇഞ്ചി - ചെറിയ കഷ്ണം അരിഞ്ഞത്
- കറിവേപ്പില - 1 തണ്ട്
- തേങ്ങാ തിരുമ്മിയത് - 1/2 കപ്പ്
- കപ്പലണ്ടി - 1 ടേബിൾസ്പൂൺ
- കശുവണ്ടി - 5 എണ്ണം
- മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
- എണ്ണ - 1 ടേബിൾസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- വെള്ളം - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഓട്സ് ഇട്ട് നന്നായി റോസ്റ്റ് ചെയ്തെടുക്കുക.
ശേഷം വേറൊരു പാൻ വച്ച് നന്നായി ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കടുക് ഇട്ട് പൊട്ടി വരുമ്പോൾ കപ്പലണ്ടി, കശുവണ്ടി എന്നിവ ചേർത്ത് നന്നായി മൂത്ത് വരുമ്പോൾ ഇഞ്ചി, പച്ചമുളക് അരിഞ്ഞത് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ശേഷം സവാള ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത്, വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം നന്നായി തിളച്ച് വരുമ്പോൾ റോസ്റ്റ് ചെയ്ത ഓട്സ് ചേർത്ത് നന്നായി ഇളക്കി തീ കുറച്ചു അടച്ച് വച്ച് നാല് മിനിറ്റ് നന്നായി വേവിക്കുക. ഓരോ രണ്ട് മിനിറ്റ് കൂടുമ്പോൾ ഇളക്കി അടച്ച് വയ്ക്കുക. നാല് മിനിറ്റിന് ശേഷം തുറന്ന് ഇളക്കി തേങ്ങ തിരുമ്മിയത് ചേർത്ത് നന്നായി ഇളക്കുക, രുചികരമായ ഓട്സ് ഉപ്പുമാവ് റെഡി.
English Summary : Healthy gluten free oats upma-Weight loss recipes.