കറിവേപ്പിലയിൽ മീൻ നിരത്തി വച്ച് ഉണ്ടാക്കുന്ന ഈ മീൻകറിക്കു അസാധ്യ രുചിയാണ്. ചേരുവകൾ മീൻ - 1 കിലോഗ്രാം വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ കായം പൊടിച്ചത് - 1/4 ടീസ്പൂൺ കറിവേപ്പില - 1 പാക്കറ്റ് കുടം പുളി - 6-7 വെള്ളം - 4-5 കപ്പ് ഉപ്പ് - ആവശ്യത്തിന് ഉലുവാപ്പൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറിവേപ്പിലയിൽ മീൻ നിരത്തി വച്ച് ഉണ്ടാക്കുന്ന  ഈ മീൻകറിക്കു അസാധ്യ രുചിയാണ്. 

ചേരുവകൾ    

  • മീൻ - 1 കിലോഗ്രാം 
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 
  • കായം പൊടിച്ചത് - 1/4 ടീസ്പൂൺ 
  • കറിവേപ്പില - 1 പാക്കറ്റ്  
  • കുടം പുളി - 6-7   
  • വെള്ളം - 4-5 കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • ഉലുവാപ്പൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ 
ADVERTISEMENT

വഴറ്റാൻ  ആവശ്യമായ ചേരുവകൾ 

  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില - രണ്ട് തണ്ട് 
  • ഇഞ്ചി, പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി നീളത്തിൽ - 2 ടേബിൾസ്പൂൺ
  • ഉണക്ക മുളക് - 3 
  • കാശ്മീരി മുളകുപൊടി -  3 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം  

  • ഒരു മൺചട്ടിയിൽ കുടംപുളിയും ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. 
  • മറ്റൊരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചുറ്റിക്കുക.
  • ശേഷം കറിവേപ്പില നിരത്തി കായപ്പൊടി വിതറുക. 
  • ഇതിനു മുകളിൽ  കുടം പുളിയും മീനും നിരത്തി ഉലുവാപ്പൊടിയും കറിവേപ്പിലയും ഇട്ട് കൊടുക്കുക. 
  • ശേഷം  അടുത്ത ലെയർ മീൻ വച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില  എന്നിവ ഇട്ട് പാത്രം അടച്ചു വയ്ക്കുക. 
  • ഒരു പാത്രത്തിൽ കാശ്മീരി മുളകുപൊടി വെള്ളം ചേർത്ത് കുഴച്ചു വയ്ക്കുക.
ADVERTISEMENT

  • മറ്റൊരു പാൻ അടുപ്പിൽ വച്ച്  വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോൾ കറിവേപ്പില, ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞത്, വെളുത്തുള്ളി പൊടിയായി അരിഞ്ഞത്, ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത്, ഉണക്ക മുളക് എന്നിവ ഇട്ടു കൊടുത്തു നന്നായി വഴറ്റുക. 
  • ശേഷം കുഴച്ചു വച്ച മുളകുപൊടി കൂടി ചേർത്ത് നന്നായി വഴറ്റി മീനിലേക്ക് ഇട്ടു കൊടുക്കാം. 
  • ആവശ്യത്തിനു  വെള്ളം കൂടി ചേർത്ത് മീൻ വേവിച്ചെടുക്കുക. 
  • സ്വാദിഷ്ടമായ  മീൻ കറി തയാർ.

English Summary : Meen Mulakittathu Kottayam Style.