ക്ലാസിക് ബർഗർ ബൺ; രുചിയൊട്ടും കുറയാതെ
ആവി പറക്കുന്ന ബൺ രുചിയൊട്ടും കുറയാതെ വീട്ടിൽ ബേക്ക് ചെയ്തെടുക്കാം. ചേരുവകൾ: ചെറുചൂടുള്ള വെള്ളം - ½ കപ്പ് ചൂട് പാൽ - ½ കപ്പ് പഞ്ചസാര - 1 ടേബിൾസ്പൂൺ യീസ്റ്റ് - 1 ടേബിൾസ്പൂൺ മുട്ട - 1 ഓയിൽ - ¼ കപ്പ് ഉപ്പ് - ½ ടീസ്പൂൺ മൈദ - 3 ½ കപ്പ് പാൽ - 2 ടേബിൾസ്പൂൺ പഞ്ചസാര - 1 ടേബിൾസ്പൂൺ വെളുത്ത

ആവി പറക്കുന്ന ബൺ രുചിയൊട്ടും കുറയാതെ വീട്ടിൽ ബേക്ക് ചെയ്തെടുക്കാം.
ചേരുവകൾ:
- ചെറുചൂടുള്ള വെള്ളം - ½ കപ്പ്
- ചൂട് പാൽ - ½ കപ്പ്
- പഞ്ചസാര - 1 ടേബിൾസ്പൂൺ
- യീസ്റ്റ് - 1 ടേബിൾസ്പൂൺ
- മുട്ട - 1
- ഓയിൽ - ¼ കപ്പ്
- ഉപ്പ് - ½ ടീസ്പൂൺ
- മൈദ - 3 ½ കപ്പ്
- പാൽ - 2 ടേബിൾസ്പൂൺ
- പഞ്ചസാര - 1 ടേബിൾസ്പൂൺ
- വെളുത്ത എള്ള്
തയാറാക്കുന്ന വിധം:
- ഒരു വലിയ പാത്രത്തിൽ ½ കപ്പ് ചെറുചൂടുള്ള വെള്ളം, ½ കപ്പ് ചൂട് പാൽ, 1 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ യീസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- അതിനുശേഷം 1 മുട്ട ചേർക്കുക. ശേഷം ¼ കപ്പ് എണ്ണ, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ക്രമേണ, 3 ½ കപ്പ് മൈദ ചേർത്ത് ശ്രദ്ധാപൂർവ്വം കുഴച്ചെടുക്കുക. അവസാനം ½ കപ്പ് വെള്ളം ചേർത്ത് കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക.
- വെജിറ്റബിൾ ഓയിൽ പുരട്ടി ക്ളിങ് ഫിലിം കൊണ്ട് മൂടി 1 മണിക്കൂർ മുതൽ 1.30 മണിക്കൂർ വരെ മാറ്റിവയ്ക്കുക.
- വലിയ ബർഗർ ബണ്ണുകൾക്ക് 6 കഷ്ണങ്ങളായി മുറിക്കുക. അല്ലെങ്കിൽ ഇടത്തരം ബണ്ണുകൾക്ക് 8 കഷണങ്ങളായി മുറിക്കുക. ചെറിയ ബണ്ണുകൾക്ക് 10 കഷണങ്ങളായി മുറിക്കുക. ഓരോ ബണ്ണും ബേക്കിങ് ട്രേയിൽ ഒരു ബട്ടർ പേപ്പറിന് മുകളിലായി വയ്ക്കുക.
- ഒരു നനഞ്ഞ തുണികൊണ്ട് മൂടി 30 മിനിറ്റു വയ്ക്കുക. ബ്രഷിങിന് 2 ടേബിൾസ്പൂൺ. പാലിൽ 1 ടേബിൾസ്പൂൺ പഞ്ചസാര യോജിപ്പിക്കുക. ബ്രഷിങിന് ഉരുകാത്ത ഉപ്പില്ലാത്ത വെണ്ണ അല്ലെങ്കിൽ മുട്ടയുടെ വെള്ള ഉപയോഗിക്കാം. കുറച്ച് വെളുത്ത എള്ള് വിതറുക.
- 190 ഡിഗ്രിയിൽ ചൂടാക്കിയ അവ്നിൽ 15 മിനിറ്റ് വയ്ക്കുക. വെണ്ണയോ ഓയിലോ ഉപയോഗിച്ച് ബ്രഷ് ചെയ്ത് ഉപയോഗിക്കാം.
English Summary : Hamburger Buns Homemade Recipe.