സ്പെഷൽ രുചിയിൽ അരിയുണ്ട, നാലു ചേരുവകൾ മാത്രം
നല്ല സ്വാദിഷ്ടമായ സ്പെഷൽ അരിയുണ്ട.. എണ്ണ ഒട്ടും ഉപയോഗിക്കാതെയാണ് ഇത് തയാറാക്കുന്നത്. രുചിയാണെങ്കില്‍ സൂപ്പര്‍... കരുപ്പെട്ടി(ചക്കര) വച്ചാണ് ഇതിന്റെ തനതായ പാചകം. അത് കിട്ടിയില്ലെങ്കില്‍ ശര്‍ക്കരയില്‍ ഉണ്ടാക്കിയാലും മതി. ചേരുവകള്‍: 1) പുഴുക്കലരി - 1 കപ്പ് 2) കശുവണ്ടി - 1/2 കപ്പ് 3) ശര്‍ക്കര -

നല്ല സ്വാദിഷ്ടമായ സ്പെഷൽ അരിയുണ്ട. എണ്ണ ഒട്ടും ഉപയോഗിക്കാതെയാണ് ഇത് തയാറാക്കുന്നത്. രുചിയാണെങ്കില്‍ സൂപ്പര്‍... കരുപ്പെട്ടി(ചക്കര) വച്ചാണ് ഇതിന്റെ തനതായ പാചകം. അത് കിട്ടിയില്ലെങ്കില്‍ ശര്‍ക്കരയില്‍ ഉണ്ടാക്കിയാലും മതി.
ചേരുവകള്‍:
1) പുഴുക്കലരി - 1 കപ്പ്
2) കശുവണ്ടി - 1/2 കപ്പ്
3) ശര്‍ക്കര - 200 ഗ്രാം
4) തേങ്ങ ചിരകിയത് - 1/2 മുറി
തയാറാക്കുന്ന വിധം
• അരി നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ വറുത്തെടുക്കുക. അരിമണിയെടുത്തു കടിച്ചു നോക്കുമ്പോൾ ക്രിസ്പിയായിട്ടുണ്ടാവണം. അതാണു പാകം. ചെറു ചൂടോടെ ഈ അരി നന്നായി പൊടിച്ചെടുക്കണം.
• ശേഷം കശുവണ്ടി വറുത്തെടുക്കുക. ചൂടാറുമ്പോള്‍ ഇതും പൊടിച്ച് വയ്ക്കണം.
• ഇനി കരുപ്പെട്ടി പൊടിച്ച് (ശര്‍ക്കരയാണെങ്കില്‍ ഉരുക്കി അരിച്ചെടുക്കണം) തേങ്ങയുമായി നന്നായി യോജിപ്പിക്കുക. അതിനു ശേഷം കശുവണ്ടി പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. അടുത്തതായി അരി വറുത്ത് പൊടിച്ചത് ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
സ്വാദിഷ്ടമായ കശുവണ്ടിയുണ്ട തയാര്‍!
English Summary : Rice Cashew Nuts balls.