ചായയ്ക്കൊപ്പം കഴിക്കാൻ നല്ല മധുരമുള്ള ആപ്പിൾ വട
വെറും 10 മിനിറ്റിനുള്ളിൽ തയാറാക്കാം. ആപ്പിളിൽ പോഷകഗുണങ്ങൾ ഏറെയാണ്. ആപ്പിൾ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് വട തയാറാക്കി കൊടുത്താൽ ധാരാളം കഴിച്ചോളും. ചേരുവകൾ ആപ്പിൾ - 2 മൈദ/ ഗോതമ്പുപൊടി - ഒരു കപ്പ് പഞ്ചസാര - കാൽ കപ്പ് പാൽ - കാൽ കപ്പ് മുട്ട - ഒന്ന് ഏലക്കാപ്പൊടി - അര ടീസ്പൂൺ ബേക്കിങ് സോഡ - ഒരു

വെറും 10 മിനിറ്റിനുള്ളിൽ തയാറാക്കാം. ആപ്പിളിൽ പോഷകഗുണങ്ങൾ ഏറെയാണ്. ആപ്പിൾ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് വട തയാറാക്കി കൊടുത്താൽ ധാരാളം കഴിച്ചോളും.
ചേരുവകൾ
- ആപ്പിൾ - 2
- മൈദ/ ഗോതമ്പുപൊടി - ഒരു കപ്പ്
- പഞ്ചസാര - കാൽ കപ്പ്
- പാൽ - കാൽ കപ്പ്
- മുട്ട - ഒന്ന്
- ഏലക്കാപ്പൊടി - അര ടീസ്പൂൺ
- ബേക്കിങ് സോഡ - ഒരു നുള്ള്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ആപ്പിൾ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക.
- എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം ആപ്പിളിൽ ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക.
- 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ഷേപ്പിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
English Summary : Apple Fritters easy snacks recipe.