ചുരുങ്ങിയ ചേരുവകൾ കൊണ്ട് ഒരു മട്ടൺ കറാഹി
വളരെ രുചികരമായി എളുപ്പത്തിൽ തയാറാക്കാവുന്ന മട്ടൺ കറാഹി രുചി ഇതാ. ചേരുവകൾ: വെള്ളം - ½ കപ്പ് വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ തക്കാളി – 2 മട്ടൻ – അര കിലോഗ്രാം വെജിറ്റബിൾ ഓയിൽ – ½ കപ്പ് ചുവന്ന മുളകുപൊടി – 1 ടീസ്പൂൺ ഗരം മസാല – 1 ടീസ്പൂൺ തൈര് – ½ കപ്പ് ഫ്രഷ് ക്രീം – 2

വളരെ രുചികരമായി എളുപ്പത്തിൽ തയാറാക്കാവുന്ന മട്ടൺ കറാഹി രുചി ഇതാ.
ചേരുവകൾ:
- വെള്ളം - ½ കപ്പ്
- വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- തക്കാളി – 2
- മട്ടൻ – അര കിലോഗ്രാം
- വെജിറ്റബിൾ ഓയിൽ – ½ കപ്പ്
- ചുവന്ന മുളകുപൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- തൈര് – ½ കപ്പ്
- ഫ്രഷ് ക്രീം – 2 ടേബിൾസ്പൂൺ
- പച്ചമുളക് – 2
- മല്ലിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ
- ഇഞ്ചി – നീളത്തിൽ അരിഞ്ഞത്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കറാഹി എന്നത് പാചകം ചെയ്യുന്ന പാൻ പോലുള്ള പാത്രമാണ്. മട്ടൺ പതുക്കെ പാകം ചെയ്തെടുക്കണം.
- മീഡിയം തീയിൽ ഒരു കടായി വയ്ക്കുക. എന്നിട്ട് ½ കപ്പ് വെള്ളം, 1 ടേബിൾസ്പൂൺ, വെളുത്തുള്ളി പേസ്റ്റ്, ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- അത് തിളയ്ക്കാൻ തുടങ്ങുമ്പോൾ, അതിലേക്ക് ½ കിലോഗ്രാം മട്ടൺ, 2 തക്കാളി അരിഞ്ഞത്, ഉപ്പ് എന്നിവ ചേർക്കുക. ഇളക്കിയതിനുശേഷം കുറഞ്ഞ തീയിൽ 30 മിനിറ്റ് അടച്ച് വയ്ക്കുക.
- പിന്നെ ഇതിലേക്ക് ½ കപ്പ് വെജിറ്റബിൾ ഓയിൽ, 1 സ്പൂൺ ചുവന്ന മുളകുപൊടി, 1 ടീസ്പൂൺ ഗരം മസാല ചേർക്കുക. നന്നായി ഇളക്കി മറ്റൊരു 10 മിനിറ്റ് മൂടി അടയ്ക്കുക.
- ½ കപ്പ് തൈരും 2 ടേബിൾസ്പൂൺ ഫ്രഷ് ക്രീമും ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കുക. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് അരിഞ്ഞ പച്ചമുളക്, അരിഞ്ഞ മല്ലിയില, ഇഞ്ചി എന്നിവ ചേർക്കുക. നന്നായി ഇളക്കുക. 2-3 മിനിറ്റ് വരെ വഴറ്റി തീ ഓഫ് ചെയ്യാം.
English Summary : Easily Make the Popular Mutton Karahi.