ചിക്കൻ പെരട്ട് ഉഗ്രൻ രുചിയിൽ
ചോറിനും ചപ്പാത്തിക്കും ചിക്കൻ കറി വീട്ടിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - ഒന്നര കിലോഗ്രാം സവാള - 4 എണ്ണം ചെറുത് വെളുത്തുള്ളി - 8 എണ്ണം ഇഞ്ചി - ഒരു കഷ്ണം വലുത് കറിവേപ്പില - ആവശ്യത്തിന് കുരുമുളക് ചതച്ചത് - ആവശ്യത്തിന് ഗരം മസാലപ്പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ

ചോറിനും ചപ്പാത്തിക്കും ചിക്കൻ കറി വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- ചിക്കൻ - ഒന്നര കിലോഗ്രാം
- സവാള - 4 എണ്ണം ചെറുത്
- വെളുത്തുള്ളി - 8 എണ്ണം
- ഇഞ്ചി - ഒരു കഷ്ണം വലുത്
- കറിവേപ്പില - ആവശ്യത്തിന്
- കുരുമുളക് ചതച്ചത് - ആവശ്യത്തിന്
- ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വറ്റൽ മുളക് ( ചുവന്ന മുളക്) - 8 എണ്ണം
- കാശ്മീരി ചില്ലി - 15 എണ്ണം
- മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചിക്കൻ ആദ്യം തന്നെ വൃത്തിയാക്കി വയ്ക്കുക. അല്പം ചെറുനാരങ്ങാ നീര് ഒഴിച്ച് കഴുകിയെടുക്കാം.
- സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്ക്കുക. .
- ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി - കാശ്മീരി ചില്ലി, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക.
- അൽപം ഉപ്പു ചേർത്ത് ഇളക്കി അടച്ചു വച്ച് ചെറു തീയിൽ വഴറ്റുക.
- ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അരച്ചെടുത്ത മസാലക്കൂട്ട് ചേർത്തു നന്നായി വഴറ്റുക.
- മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറിയ ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക.
- ചിക്കൻ പകുതി വേവാവുമ്പോൾ മല്ലിയില കൂടി ചേർത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം.
- ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കുക. ചിക്കൻ പെരട്ടു തയാർ.
English Summary : Chicken Perattu Recipe.