സ്വാദിഷ്ടമായ കൂന്തൽ റോസ്റ്റ്
സ്വാദിഷ്ടമായ കണവ റോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ കണവ (കൂന്തൽ) - 1 കിലോഗ്രാം ചെറിയ ഉള്ളി - 250 ഗ്രാം പച്ചമുളക് -5 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 2 കുടം തേങ്ങാക്കൊത്ത് - 1/2 കപ്പ് കറിവേപ്പില - ആവശ്യത്തിന് മഞ്ഞൾപ്പൊടി - 1/2 സ്പൂൺ മുളകുപൊടി - 2 സ്പൂൺ കുരുമുളകുപൊടി -

സ്വാദിഷ്ടമായ കണവ റോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- കണവ (കൂന്തൽ) - 1 കിലോഗ്രാം
- ചെറിയ ഉള്ളി - 250 ഗ്രാം
- പച്ചമുളക് -5 എണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 2 കുടം
- തേങ്ങാക്കൊത്ത് - 1/2 കപ്പ്
- കറിവേപ്പില - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
- മുളകുപൊടി - 2 സ്പൂൺ
- കുരുമുളകുപൊടി - 1സ്പൂൺ
- മസാലപ്പൊടി - 1 സ്പൂൺ
- മല്ലിപ്പൊടി - 1 സ്പൂൺ
- തക്കാളി - 3 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - നാല്സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
- കണവ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക.
- ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടായി കഴിയുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.
- അതിനുശേഷം തേങ്ങാക്കൊത്ത് വഴറ്റിയെടുക്കുക പിന്നീട് ചെറിയ ഉള്ളി വെളുത്തുള്ളി ഉള്ളി ഇഞ്ചി കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.
- ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കൂടി ചേർത്ത് കൊടുക്കുക.
- തക്കാളി ഒന്ന് വാടിയ ശേഷം അതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മസാലപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.
- പൊടികൾ എല്ലാം മൂത്തതിനുശേഷം അതിലോട്ട് വേവിച്ചുവച്ചിരിക്കുന്ന കണവ ചേർത്തു കൊടുത്തു നന്നായി ഇളക്കി ചേർക്കുക.
- ഇതിനോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം.
- അങ്ങനെ സ്വാദിഷ്ടമായ കണവ റോസ്റ്റ് അഥവാ കൂന്തൽ റോസ്റ്റ് തയാറായിക്കഴിഞ്ഞു.
English Summary : Kerala style squid roast.