പുതുരുചിയിലൊരുക്കാം അറേബ്യൻ സ്റ്റൈൽ ചിക്കൻ കബ്സ; ചൂടോടെ വിളമ്പാം
സൗദി അറേബ്യൻ വിഭവമായ കബ്സ എങ്ങനെ വളരെ സ്വാദിഷ്ഠമായും എന്നാൽ വേഗത്തിലും തയാറാക്കിയെടുക്കാമെന്നു നോക്കാം. കബ്സയിൽ തീർച്ചയായും ചേർക്കേണ്ട ഒരു കാര്യമാണ് ഡ്രൈ ലെമൺ അഥവാ ഉപ്പു വെള്ളത്തിൽ പുഴുങ്ങി ഉണക്കിയെടുത്ത നാരങ്ങാ. ഇത് കടകളിൽ സുലഭമാണ് അല്ലെങ്കിൽ നമുക്ക് വീട്ടിൽ തന്നെ

സൗദി അറേബ്യൻ വിഭവമായ കബ്സ എങ്ങനെ വളരെ സ്വാദിഷ്ഠമായും എന്നാൽ വേഗത്തിലും തയാറാക്കിയെടുക്കാമെന്നു നോക്കാം. കബ്സയിൽ തീർച്ചയായും ചേർക്കേണ്ട ഒരു കാര്യമാണ് ഡ്രൈ ലെമൺ അഥവാ ഉപ്പു വെള്ളത്തിൽ പുഴുങ്ങി ഉണക്കിയെടുത്ത നാരങ്ങാ. ഇത് കടകളിൽ സുലഭമാണ് അല്ലെങ്കിൽ നമുക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാം.
ചേരുവകൾ
ചിക്കൻ - 1 കിലോ
ബസുമതി അരി - 3 ചെറിയ കപ്പ്
സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
ഇഞ്ചി – 2 ടേബിൾ സ്പൂൺ
പച്ചമുളക് ചെറുതായി അരിഞ്ഞത് - 1ടേബിൾ സ്പൂൺ
മല്ലിയില അരിഞ്ഞത്– 1 ചെറിയ കപ്പ്
പുതിനയില അരിഞ്ഞത് 1 ചെറിയ കപ്പ്
ചെറിയ ജീരകം, പെരും ജീരകം - രണ്ടും ചേർത്ത് - 1 ടേബിൾ സ്പൂൺ
പട്ട, ഗ്രാമ്പൂ, ഏലക്കാ, ബേ ലീഫ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1 /2 ടീ സ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂൺ
അറബിക് മസാല - 1 /2 ടേബിൾ സ്പൂൺ
(അറബിക് മസാല ഇല്ലെങ്കിൽ ഗരം മസാല ഉപയോഗിക്കാം.)
ഡ്രൈ ലെമൺ - 1
ഒലിവ് ഓയിൽ - 3 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
ബസുമതി അരി അരമണിക്കൂർ കുതിർത്ത് വെള്ളം ഊറ്റി വെക്കുക. പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം വലിയ ജീരകം മറ്റു ചേരുവകളും ചേർത്ത് ചൂടായി വരുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ശേഷം പൊടികൾ ചേർത്ത് അൽപ നേരം വഴറ്റി തക്കാളിയും ചേർത്ത് കുറച്ചു വേവിച്ചു ചിക്കനും ചേർക്കുക. 6 കപ്പ് വെള്ളം ഒഴിച്ച് തിളച്ചു കഴിഞ്ഞാൽ ബസുമതി അരി ചേർത്ത് തിളപ്പിച്ച് ഡ്രൈ ലെമൺ ചേർക്കുക. തീ കുറച്ചു വെച്ച് ഒരു 10 മിനിറ്റ് വേവിക്കാം. അരിഞ്ഞു വെച്ച ഇലകൾ കൂടി ചേർത്ത് അടുപ്പിൽ നിന്ന് മാറ്റി അര മണിക്കൂർ വയ്ക്കാം.വളരെ സ്വാദിഷ്ടമായ അറേബ്യൻ കബ്സ റെഡി. ഇനി ചൂടോടെ വിളമ്പാം.
Content Summary: Arabian Style Chicken Kabsa Recipe