ബ്രേക്ക് ഫാസ്റ്റിനൊപ്പം ഉരുളക്കിഴങ്ങും മൊട്ടക്കറിയും ഉള്ളിക്കറിയുമൊക്കെയാണോ പതിവു കറികൾ. ഒരു വെറൈറ്റിക്കുവേണ്ടി ഒന്നു മാറ്റിപ്പിടിച്ചാലോ. കുറച്ചു സമയം ചിലവഴിക്കാൻ തയാറാണെങ്കിൽ തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് വാഴപ്പിണ്ടി ചില്ലി മസാല. ഈ കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ഒന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രേക്ക് ഫാസ്റ്റിനൊപ്പം ഉരുളക്കിഴങ്ങും മൊട്ടക്കറിയും ഉള്ളിക്കറിയുമൊക്കെയാണോ പതിവു കറികൾ. ഒരു വെറൈറ്റിക്കുവേണ്ടി ഒന്നു മാറ്റിപ്പിടിച്ചാലോ. കുറച്ചു സമയം ചിലവഴിക്കാൻ തയാറാണെങ്കിൽ തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് വാഴപ്പിണ്ടി ചില്ലി മസാല. ഈ കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

 ഒന്ന് വാഴപ്പിണ്ടി - ഒരു കഷണം 

 2,സവാള - 4 എണ്ണം 

 3,ഇഞ്ചി- 2 കഷണം 

ADVERTISEMENT

 4,വെളുത്തുള്ളി- 2 തുടം  

 5, ,പച്ചമുളക് -1 

 6,തക്കാളി-2 

 7,പട്ട ഒരു കഷ്ണം 

ADVERTISEMENT

 8,ഏലക്ക -2 

 9,ഗ്രാമ്പൂ -2 

 10,മുളകുപൊടി - 1/2 ടീ സ്പൂൺ  

 11, മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ  

 12,ഉപ്പ് - പാകത്തിന്  

 13,മല്ലിപ്പൊടി - 1 ടീസ്പൂൺ  

 14,എണ്ണം - 3 ടേബിൾസ്പൂൺ  

 15,കോൺഫ്ലവർ - 1 ടീസ്പൂൺ  

 16, വെള്ളം ആവശ്യത്തിന് 

 17, മല്ലിയില്ല  

 18,പഞ്ചസാര - 1 ടീസ്പൂൺ  

 19, നെയ്യ് ഒരു സ്പൂൺ  

 20,കുരുമുളകുപൊടി1/2  ടീസ്പൂൺ  

 പാകം ചെയ്യുന്ന വിധം 

വാഴപ്പിണ്ടി വട്ടത്തിൽ മുറിച്ച് നാരുകളഞ്ഞ് പൊടി അരിഞ്ഞെടുത്ത് വെക്കുക . ഒരു പാൻ ചൂടാക്കി 2 സവാള ഒരു തുടം വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റുക. സവാള നന്നായിട്ട് വഴന്നതിനുശേഷം പൊടികളെല്ലാം ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റിയെടുത്ത്  ഒരു പ്ലേറ്റിൽ മാറ്റി ചൂടാറാൻ വെക്കാം. ചൂടാറിയ ശേഷം നന്നായിട്ട് അരച്ചെടുക്കുക. തക്കാളി മിക്സി ജാറിൽ അരച്ചെടുത്ത് എടുത്തുവെക്കുക. ഒരു പാനോ ഉരുളിയോ ചൂടാക്കി കുറച്ചു എണ്ണ ഒഴിച്ച് ബാക്കിയുള്ള സവാള, ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞതും പച്ചമുളക് പൊടിയായി അരിഞ്ഞതും ചേർത്തു നന്നായിട്ട് വഴറ്റുക  

സവാള വഴന്നതിനു ശേഷം അരച്ച വെച്ചിരിക്കുന്ന മസാല ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് തക്കാളി  പേസ്റ്റ് ചേർക്കുക ഒന്നുകൂടി നല്ലപോലെ വഴറ്റി എടുക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന വാഴപ്പിണ്ടി ചേർത്തു വഴറ്റി മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക. 

നല്ലതുപോലെ വെന്തു വരുമ്പോൾ  കാൽക്കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ കോൺഫ്ലവർ കലക്കി മസാലയിൽ ചേർക്കുക. 

മസാല  കുറുകിവരുമ്പോൾ കുരുമുളകുപൊടി,പഞ്ചസാര എന്നിവ ചേർത്തിളക്കി ഒരു ടീ സ്പൂൺ നെയ്യും കുറച്ചു മല്ലിയില അരിഞ്ഞതും വിതറി മൂടിവെച്ച് കുറച്ച് സമയത്തിന് ശേഷം ഉപയോഗിക്കാം. ഈ ഒരു വാഴപ്പിണ്ടി ചില്ലി മസാല ചപ്പാത്തി,പൊറോട്ട,നാൻ എന്നിവയ്ക്കൊപ്പം കഴിക്കാം.

Content Summary : Banana Stem Chilli Masala Recipe