ചെറുപയറു കൊണ്ടൊരു സൂപ്പർ പലഹാരം
ചെറുപയർ പരിപ്പ് കൊണ്ട് ഉണ്ടാക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരം. ചേരുവകൾ ചെറുപയർ പരിപ്പ് - 1 കപ്പ് സവാള - 1 (നീളത്തിൽ അരിഞ്ഞത്) പച്ചമുളക് - 2 (അരിഞ്ഞത്) വെളുത്തുള്ളി - 4 അല്ലി ഇഞ്ചി - 1 ഇഞ്ച് കഷണം മല്ലിയില - 2 ടേബിൾസ്പൂൺ (അരിഞ്ഞത്) മല്ലി - 1 ടേബിൾ സ്പൂൺ കുരുമുളക് - 1ടീസ്പൂൺ പെരുംജീരകം - 1

ചെറുപയർ പരിപ്പ് കൊണ്ട് ഉണ്ടാക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരം.
ചേരുവകൾ
- ചെറുപയർ പരിപ്പ് - 1 കപ്പ്
- സവാള - 1 (നീളത്തിൽ അരിഞ്ഞത്)
- പച്ചമുളക് - 2 (അരിഞ്ഞത്)
- വെളുത്തുള്ളി - 4 അല്ലി
- ഇഞ്ചി - 1 ഇഞ്ച് കഷണം
- മല്ലിയില - 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
- മല്ലി - 1 ടേബിൾ സ്പൂൺ
- കുരുമുളക് - 1ടീസ്പൂൺ
- പെരുംജീരകം - 1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പരിപ്പ് നല്ലതുപോലെ കഴുകിയശേഷം ഏകദേശം 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
- വെള്ളം നല്ലതുപോലെ ഊറ്റിയശേഷം ഒരു മിക്സിയുടെ ജാറിൽ പരിപ്പ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.
- അരച്ച മാവ് ഒരു മിക്സിങ് ബൗളിലേക്ക് മാറ്റിയശേഷം 2 - 3 മിനിറ്റ് നല്ലതുപോലെ അടിച്ചെടുക്കുക.
- മാവിൽ ചതച്ച (മല്ലി, കുരുമുളക്, പെരുംജീരകം) പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.
- ശേഷം സവാളയും പച്ചമുളകും മല്ലിയിലയും ചേർത്ത് ഇളക്കുക.
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കുറേശ്ശെ മാവ് എണ്ണയിലിട്ട് ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ മീഡിയം തീയിൽ വറുത്തെടുക്കുക. നല്ല ക്രിസ്പി ആയ ബജി തയാർ.
English Summary : Moong Dal Bhajiya