മുംബൈ സ്റ്റൈലിൽ മുട്ട ചിക്കിയത്, ചോറിനും ചപ്പാത്തിക്കും എല്ലാം കൂട്ടാം
എഗ്ഗ് ബുർജി, മുംബൈ സ്പെഷൽ രുചിയിൽ തയാറാക്കാം. ചേരുവകൾ: മുട്ട - 4 സവാള - 2 (ചെറുതായി അരിഞ്ഞത്) തക്കാളി - 1 (ചെറുതായി അരിഞ്ഞത്) മല്ലിയില - 1/2 കപ്പ് (ചെറുതായി അരിഞ്ഞത്) പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്) ഇഞ്ചി - 1 ടീസ്പൂൺ (ഗ്രേറ്റ് ചെയ്തത്) മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/4 ടീസ്പൂൺ പാവ് ബജി

എഗ്ഗ് ബുർജി, മുംബൈ സ്പെഷൽ രുചിയിൽ തയാറാക്കാം.
ചേരുവകൾ:
- മുട്ട - 4
- സവാള - 2 (ചെറുതായി അരിഞ്ഞത്)
- തക്കാളി - 1 (ചെറുതായി അരിഞ്ഞത്)
- മല്ലിയില - 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി - 1 ടീസ്പൂൺ (ഗ്രേറ്റ് ചെയ്തത്)
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/4 ടീസ്പൂൺ
- പാവ് ബജി മസാല - 1 ടീസ്പൂൺ
- എണ്ണ - 1 ടേബിൾസ്പൂൺ
- ബട്ടർ - 1 ചെറിയ ക്യൂബ്
- ഉപ്പ് – പാകത്തിന്
പാചകവിധി:
- ഒരു പാനിൽ എണ്ണ ചൂടാക്കുക.
- ബട്ടർ ചേർത്തതിനു ശേഷം സവാള ഒരു മിനിറ്റ് വഴറ്റുക.
- ഇഞ്ചിയും പച്ചമുളകും ചേർക്കുക.
- സവാള വഴന്നതിനു ശേഷം തക്കാളി ചേർക്കുക.
- പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റുക.
- ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, പാവ് ഭാജി മസാല എന്നിവ ചേർക്കുക .
- കുറച്ചു മല്ലിയിലയും കൂടി ചേർത്ത് വഴറ്റുക.
- തക്കാളി സോഫ്റ്റ് ആകുമ്പോൾ അടിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് തുടരെ ഇളക്കുക.
- ബാക്കി മല്ലിയിലയും കൂടി ചേർത്ത് ചൂടോടെ ഉപയോഗിക്കാവുന്നതാണ്.
- (പാവ് ബജി മസാല ഇല്ലെങ്കിൽ പകരം ഗരം മസാല ചേർക്കാവുന്നതാണ്)
English Summary : Egg Bhurji, Scrambled Eggs Recipe